കോവിഡ് പടരുന്നു; ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായില്‍ ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
ചൈന, ഫോട്ടോ: ട്വിറ്റർ
ചൈന, ഫോട്ടോ: ട്വിറ്റർ

ബീജിംഗ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 2.6 കോടി ജനങ്ങള്‍ താമസിക്കുന്ന നഗരത്തില്‍ പുതുതായി 3500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ദേശീയാടിസ്ഥാനത്തിലുള്ള കോവിഡ് കണക്കിന്റെ 70ശതമാനം വരും.പുതിയ രോഗികളില്‍ ഏറെയും പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈമാസം ഇതുവരെ ചൈനയില്‍ 56000ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമൈക്രോണിന്റെ ഉപവകഭേദമാണ് ചൈനയില്‍ പടരുന്നത്. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായില്‍ പടരുന്ന കോവിഡിനെ പ്രതിരോധിക്കാന്‍ രണ്ടു ഘട്ടങ്ങളായുള്ള ലോക്ക്ഡൗണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


നഗരത്തെ രണ്ടായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഹുവാങ്പു നദിയുടെ രണ്ടുകരകളായി തിരിച്ചാണ് നിയന്ത്രണം. പാലങ്ങളും ടണലുകളും അടച്ചിട്ടിരിക്കുകയാണ്. വാഹനഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായി പരിശോധന നടത്തുന്നതിനായാണ് രണ്ടു ഘട്ടങ്ങളായി തിരിച്ചുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com