എഡ്വേഡ് സ്നോഡന് റഷ്യൻ പൗരത്വം നൽകി പുടിൻ

വിചാരണക്ക് വിധേയമാക്കാന്‍ സ്‌നോഡനെ തിരികെ രാജ്യത്തെത്തിക്കാന്‍ അമേരിക്ക ശ്രമിക്കുന്നതിനിടെയാണ് പുടിന്‍ പൗരത്വം നല്‍കിയിരിക്കുന്നത്
എഡ്വേഡ് സ്നോഡന് റഷ്യൻ പൗരത്വം നൽകി പുടിൻ

മോസ്‌കോ: അമേരിക്കയുടെ ചാരപ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തിയ  മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന് റഷ്യ പൗരത്വം നല്‍കി. 72 വിദേശികള്‍ക്ക് പൗരത്വം അനുവദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഒപ്പിട്ട ഉത്തരവിലാണ് മുപ്പത്തിയൊന്‍പതുകാരനായ സ്‌നോഡന്റെ പേരും ഉള്‍പ്പെട്ടിട്ടുള്ളത്. 

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി ( എന്‍എസ്എ) നടത്തുന്ന വിവര ചോര്‍ത്തലിനെ കുറിച്ച് 2013ലാണ് സ്‌നോഡന്‍ വെളിപ്പെടുത്തിയത്.
മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫേസ്ബുക്ക്, പാല്‍ടോക്ക്, സെ്‌കെപ്പ്, യു.ട്യൂബ്, എ.ഒ.എല്‍, ആപ്പിള്‍ എന്നിവയടക്കം ഒമ്പത് അമേരിക്കന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്നാണ് തെളിവുകള്‍ സഹിതം സ്‌നോഡന്‍ പുറത്തുവിട്ടത്.

അമേരിക്കയില്‍ നിന്ന് പലായനം ചെയ്ത സ്‌നോഡന്‍ റഷ്യയില്‍ അഭയം തേടിയിരുന്നു. 2013 മുതല്‍ റഷ്യയില്‍ ജീവിച്ചു വരികയാണ്. യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയെ ഞെട്ടിച്ച സംഭവത്തില്‍ ചാരവൃത്തി നടത്തിയതിന് ക്രിമിനല്‍ വിചാരണക്ക് വിധേയമാക്കാന്‍ സ്‌നോഡനെ തിരികെ രാജ്യത്തെത്തിക്കാന്‍ അമേരിക്ക കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് പുടിന്‍ പൗരത്വം നല്‍കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com