വോട്ടെടുപ്പിൽ ചൈനയെ പിന്നിലാക്കി, യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിൽ അം​ഗത്വം നേടി ഇന്ത്യ

2024 ജനുവരി ഒന്നിന് ആരംഭിക്കുന്ന അംഗത്വം നാലു വർഷത്തേക്കാണ്
എസ് ജയശങ്കർ/ ചിത്രം ട്വിറ്റർ
എസ് ജയശങ്കർ/ ചിത്രം ട്വിറ്റർ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. കമ്മിഷന്റെ ഏഷ്യാ പസഫിക് സ്‌റ്റേറ്റ്‌സ് വിഭാഗത്തിൽ  രണ്ട് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയെക്കൂടാതെ ദക്ഷിണ കൊറിയ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

53ൽ ഇന്ത്യ 46 വോട്ട് നേടിയാണ് അംഗത്വം എടുത്തത്. ദക്ഷിണ കൊറിയയ്ക്ക് 23, ചൈനയ്ക്ക് 19, യുഎഇക്ക് 15 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്.അടുത്ത വർഷം ജനുവരി ഒന്നിന് ആരംഭിക്കുന്ന അംഗത്വം നാലു വർഷത്തേക്കാണ്. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് വിവരം പുറത്തുവിട്ടത്. ഇതിനുവേണ്ടി പരിശ്രമിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 

2004-ൽ ഇന്ത്യ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിൽ അംഗമായിരുന്നു. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം രാജ്യം വീണ്ടും യുഎൻ ഏജൻസിയിലേക്ക് മടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

യുഎന്നിന്റെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗണ്‍സിൽ ആണ് 24 അംഗ യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനെ തെരഞ്ഞെടുക്കുന്നത്. 1947-ലാണ് യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ സ്ഥിപിതമാകുന്നത്. രാജ്യാന്തര സ്ഥിരവിവര കണക്കുകൾ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന ഉന്നതതല സംഘടനയാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com