ഇന്ത്യയിലെ കൗമാരക്കാർക്ക് പണം നൽകി ബാലപീഡനത്തിന് പ്രേരിപ്പിച്ചു; ബ്രിട്ടീഷ് അധ്യാപകന് യുകെയിൽ 12 വർഷം തടവുശിക്ഷ

2007 മുതൽ 2014 വരെ ഇന്ത്യയിലെ അനാഥാലയങ്ങളിലും എൻജിഒകളിലും മാത്യൂ സ്‌മിത്ത് അധ്യാപകനായി പ്രവർത്തിച്ചിരുന്നു
മാത്യൂ സ്‌മിത്ത്
മാത്യൂ സ്‌മിത്ത്

ലണ്ടൻ: ഇന്ത്യയിലെ കൗമാരക്കാരായ വിദ്യാർഥികൾക്ക് പണം നൽകി ബാലപീഡനത്തിന് പ്രേരിപ്പിച്ച ബ്രിട്ടീഷ് അധ്യാപകന് യുകെ കോടതി 12 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. ലണ്ടൻ പ്രൈമറി സ്കൂളിലെ മുൻ പ്രധാന അധ്യാപകനായ മാത്യൂ സ്‌മിത്തിനെ കഴിഞ്ഞ നവംബറിലാണ് യുകെ ദേശീയ ക്രൈം ഏജൻസി അറസ്റ്റ് ചെയ്യുന്നത്.

2007 മുതൽ 2014 വരെ ഇന്ത്യയിലെ അനാഥാലയങ്ങളിലും എൻജിഒകളിലും ഇയാൾ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. തുടർന്ന് നേപ്പാളിലും ജോലി ചെയ്തു. 2022ൽ യുകെയിൽ മടങ്ങിയ ഇയാൾ ലണ്ടൻ പ്രൈമറി സ്കൂളിൽ ജോലിക്ക് കയറി. ലണ്ടനിലെ സൗത്‌വാർക് ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. കൗമാരക്കാർക്ക് പണം നൽകി കൊച്ചുകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച് അതിന്റെ ചിത്രങ്ങളും വിഡിയോകളും സൂക്ഷിക്കുന്നതായിരുന്നു ഇയാളുടെ രീതി. പരിശോധനയിൽ സ്‌മിത്ത് ഫോണിലും ലാപ്‌ടോപ്പിലും എസ്‌ഡി കാർഡിലുമായി സൂക്ഷിച്ചിരുന്ന കുട്ടികളുടെ 120,000 ഓളം മോശം ചിത്രങ്ങളും പൊലീസ് കണ്ടെത്തി. 

ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോൽ ഇത്തരത്തിൽ അഞ്ച് വർഷത്തിനിടെ രണ്ട് പേരുടെ അക്കൗണ്ടുകളിലേക്ക് 65,398 പൗണ്ട് (ഏകദേശം 70 ല‌ക്ഷം രൂപ) കൈമാറിയതായും കണ്ടെത്തി. ബാലപീഡനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഡാർക് വെബ് സൈറ്റുകളിലും ഇയാൾ സജീവമായിരുന്നു. ഇയാളെ ആജീവനാന്ത ലൈം​ഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായും അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com