സൈനിക അഭ്യാസത്തിനെത്തിയ യുഎസ് ഹെലികോപ്റ്റര്‍ ഓസ്‌ട്രേലിയയില്‍ തകര്‍ന്നുവീണു; 3 മരണം

അമേരിക്കന്‍ സൈനിക ഹെലികോപ്റ്റര്‍ ഓസ്‌ട്രേലിയയില്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മേരിക്കന്‍ സൈനിക ഹെലികോപ്റ്റര്‍ ഓസ്‌ട്രേലിയയില്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. യുഎസ് നാവിക സേനയിലെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. യുഎസ്-ഓസ്‌ട്രേലിയ സംയുക്ത സൈനിക അഭ്യാസത്തിനായി എത്തിയ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. 

വി-22 ഒസ്‌പ്രേ ഹെലികോപ്റ്ററാണ് ഞായറാഴ്ച ഡാര്‍വിന്‍ തീരത്തിന് സമീപം തകര്‍ന്നുവീണത്. 20പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

അപകടം നടന്നത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് സ്ഥിരീകരിച്ചു. അപകടത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com