അമേരിക്കയില്‍ നാലു വയസ്സുകാരന്‍ മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെടിയേറ്റ് മരിച്ചു

കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ ഓവര്‍ ടേക്ക് ചെയ്തതിന് പിന്നാലെ അലക്ഷ്യമായി വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാലിഫോര്‍ണിയ: അമേരിക്കയില്‍ നാലു വയസ്സുകാരന്‍ മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെടിയേറ്റ് മരിച്ചു. കാലിഫോർണിയയില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം 7.30 ടെയാണ് സംഭവം.

ലാന്‍കാസ്റ്ററിലെ സിയറ ഹൈവേയിലൂടെ കുട്ടിയുടെ കുടുംബം
യാത്ര ചെയ്യവെ അക്രമി വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വാഹനത്തിന്റെ പിന്നില്‍ ഇരുന്ന കുട്ടിക്ക്  വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ ഓവര്‍ ടേക്ക് ചെയ്തതിന് പിന്നാലെ അലക്ഷ്യമായി വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹൈവേയില്‍ കാറുകള്‍ പരസ്പരം ഓവര്‍ ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട രോഷമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് ലോസ് ഏഞ്ചല്‍സ് ഷെരീഫ് ഡിപാര്‍ട്‌മെന്റ് പറയുന്നു.

സംഭവത്തില്‍ 29കാരനും 27കാരിയും അറസ്റ്റിലായി. ഇവരെ ലോസ് ഏഞ്ചല്‍സ് കൗണ്ടി ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികളുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടില്ല. 'ഇത് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല, നാളെ ഇത് നമ്മുടെ ആരുടെയും കുടംബത്തിനാകാം സംഭവിക്കുന്നത്' -ലാന്‍കാസ്റ്റര്‍ മേയര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com