സിംഗപ്പൂരില്‍ ഒരാഴ്ചക്കിടെ അരലക്ഷം കോവിഡ് രോഗികള്‍; കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യമന്ത്രാലയം

ആരോഗ്യ മന്ത്രാലയം പൗരന്മാര്‍ക്കും രാജ്യത്തെത്തുന്നവര്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യഡല്‍ഹി: സിംഗപ്പൂരില്‍ കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 3 മുതല്‍ 9 വരെയുള്ള ആഴ്ചയില്‍ 56,043 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയതത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം പൗരന്മാര്‍ക്കും രാജ്യത്തെത്തുന്നവര്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 

വിമാനത്താവളങ്ങളില്‍ മാസ്‌ക് ധരിക്കുക, യാത്രാ ഇന്‍ഷുറന്‍സ് എടുക്കുക, വായുസഞ്ചാരമില്ലാത്ത തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്വാസസകോശ സംബന്ധമായ ലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ തന്നെ തുടരാനും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ സാമൂഹിക ഇടപെടലുകള്‍ പരിമിതപ്പെടുത്തുകയും തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും വേണം. ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. 

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സിംഗപ്പൂരില്‍ കഴിഞ്ഞ ആഴ്ചയില്‍ 56,043 കോവിഡ് കേസുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തൊട്ടുമുന്നെയുള്ള ആഴ്ചയില്‍ 32,035 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയതത്. ദിവസേനയുള്ള ശരാശരി കോവിഡ് രോഗികളുടെ ശരാശരി ആശുപത്രി പ്രവേശനം കഴിഞ്ഞ ആഴ്ച ച 225 ല്‍ നിന്ന് 350 ആയി ഉയര്‍ന്നു, കൂടാതെ ശരാശരി അത്യാഹിത വിഭാഗ കേസുകള്‍ നാലില്‍ നിന്ന് ഒമ്പതായി വര്‍ദ്ധിച്ചു.

ആരോഗ്യ മന്ത്രാലയം പുതിയ പദ്ധതികള്‍  തയ്യാറാക്കുന്നതിനായി  ആശുപത്രികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക, അടിയന്തിരമല്ലാത്ത സേവനങ്ങള്‍ ഒഴിവാക്കി, കോവിഡ് അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള കേസുകള്‍ക്കായി കൂടുതല്‍ കിടക്കകള്‍ സജ്ജമക്കും. കൂടാതെ, ആശുപത്രികള്‍ ട്രാന്‍സിഷണല്‍ കെയര്‍ ഫെസിലിറ്റികള്‍ പോലെയുള്ള സ്റ്റെപ്പ്-ഡൗണ്‍ സൗകര്യങ്ങളും മൊബൈല്‍ ഇന്‍പേഷ്യന്റ് കെയര്‍ പോലുള്ള ബദല്‍ കെയര്‍ മോഡലുകളും സജ്ജമാക്കിയിട്ടുണ്ട്. 

ഡിസംബര്‍ 10 വരെ, കുറഞ്ഞത് 40 രാജ്യങ്ങളെങ്കിലും കോവിഡ്-19ന്റെ ഉപവകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ ഏഴ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com