യുക്രെയ്ന്‍ യുദ്ധത്തിനെതിരെ കവിത ചൊല്ലി; റഷ്യന്‍ കവിക്ക് ഏഴു വര്‍ഷം തടവ്‌

യുദ്ധ വിരുദ്ധ കവിതകള്‍ രചിച്ചതും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനാണ് ക്രെംലിന് ശിക്ഷ വിധിച്ചത്.
ആര്‍ട്ടിയോം കമര്‍ഡിന്‍/ഫോട്ടോ: എഎഫ്പി
ആര്‍ട്ടിയോം കമര്‍ഡിന്‍/ഫോട്ടോ: എഎഫ്പി

മോസ്‌കോ:യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണത്തിനെതിരെ മുദ്രാവാക്യം വിളിച്ചതിന് റഷ്യന്‍ കവി ആര്‍ട്ടിയോം കമര്‍ഡിനെ 7 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. 2022 സെപ്തംബറില്‍ മോസ്‌കോ നഗരത്തില്‍ രാജ്യത്തിനെതിരായ മുദ്രാവാക്യം വിളിച്ചതിനാണ് ശിക്ഷ വിധിച്ചത്. 

യുദ്ധ വിരുദ്ധ കവിതകള്‍ രചിച്ചതും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനാണ് ക്രെംലിന് ശിക്ഷ വിധിച്ചത്. രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങളും കവിതകളുമായി രചിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ദേശീയ സുരക്ഷയ്ക്ക് തുരങ്കം വെയ്ക്കുന്നതും വിദ്വേഷം ഉണര്‍ത്തുന്നതുമാണ് കവിതകളാണെന്നും മോസ്‌കോയിലെ ത്വെര്‍സ്‌കോയ് ജില്ലാ കോടതി  പറഞ്ഞു. 

പരിപാടിയില്‍ പങ്കെടുക്കുകയും കമര്‍ദീന്റെ വാക്യങ്ങള്‍ ചൊല്ലുകയും ചെയ്ത യെഗോര്‍ ഷ്‌തോബയെ ഇതേ കുറ്റത്തിന് അഞ്ചര വര്‍ഷം തടവിന് ശിക്ഷിച്ചു.
യുക്രൈനിലെ മോസ്‌കോയുടെ സൈനിക തിരിച്ചടികള്‍ക്കിടയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ 300,000 റിസര്‍വസ്റ്റുകളെ അണിനിരത്താന്‍ ഉത്തരവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കവി വ്ളാഡിമിര്‍ മായകോവ്സ്‌കിയുടെ സ്മാരകത്തിന് സമീപം ഒത്തുചേരല്‍ നടന്നത്. ഈ സമത്താണ് കവിയുടെ മുദ്രാവാക്യം വിളി. പൊലീസ് ഇതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കമര്‍ഡിനൊപ്പം സമരം ചെയ്ത മറ്റുള്ളവരേയും കസ്റ്റഡിയിലെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com