കൊല്ലേണ്ട സഹപാഠികളുടെ ലിസ്റ്റ് തയ്യാറാക്കി; ക്ലാസ് റൂമിന്റെ സ്‌കെച്ച്, കുട്ടിക്കൊലയാളി എത്തിയത് ഒരു മാസം 'ഹോം വര്‍ക്ക്' ചെയ്ത്

സെര്‍ബിയയിലെ സ്‌കൂളില്‍ വെടിവെപ്പ് നടത്തി എട്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ പതിമൂന്നുകാരന്‍ എത്തിയത് ആക്രമണം 'ഹോം വര്‍ക്ക്' ചെയ്‌തെന്ന് പൊലീസ്
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

സെര്‍ബിയയിലെ സ്‌കൂളില്‍ വെടിവെപ്പ് നടത്തി എട്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ പതിമൂന്നുകാരന്‍ എത്തിയത് ആക്രമണം 'ഹോം വര്‍ക്ക്' ചെയ്‌തെന്ന് പൊലീസ്. വെടിയുതിര്‍ക്കേണ്ട ക്ലാസിന്റെ സ്‌കെച്ചും കൊല്ലേണ്ട കുട്ടികളുടെ ലിസ്റ്റും തയ്യാറാക്കിയാണ് പതിനാലുകാരന്‍ സ്‌കൂളില്‍ എത്തിയത്. ഒരുമാസമായി കുട്ടി ഇതിന് തയ്യാറെടുക്കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. എട്ടു വിദ്യാര്‍ത്ഥികളെയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയുമാണ് കൊലപ്പെടുത്തിയത്. 

സെര്‍ബിയയുടെ തലസ്ഥാന നഗരമാ3യ ബെല്‍ഗ്രേഡിലെ വ്‌ലാഡിസ്ലേവ് റിബ്‌നിക്കാര്‍ സ്‌കൂളിലാണ് ബുധനാഴ്ച ആക്രമണം നടന്നത്. ഹിസ്റ്ററി ക്ലാസില്‍ കയറിയ വിദ്യാര്‍ത്ഥി ഇവിടെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം ഈ കുട്ടി തന്നെയാണ് പൊലീസിനെ വിവരം വിളിച്ചറിയിച്ചത്. ഏഴ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരു ഫ്രഞ്ച് പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. 

ആറ് കുട്ടികളും രണ്ട് ടീച്ചര്‍മാരും പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കുട്ടി ഒരു സൈക്കോ പാത്തിനെ പോലെയാണ് പെരുമാറുന്നതെന്നും പൊലീസ് വ്യക്തമാക്കി. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com