ആഴ്ചയില്‍ 6.5 കോടി ജനങ്ങള്‍ രോഗികളാകാം; ചൈനയില്‍ പുതിയ കോവിഡ് തരംഗം, ആശങ്ക 

ചൈനയെ ആശങ്കപ്പെടുത്തി വീണ്ടും കോവിഡ് തരംഗം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബീജിങ്: ചൈനയെ ആശങ്കപ്പെടുത്തി വീണ്ടും കോവിഡ് തരംഗം. ജൂണില്‍ കോവിഡ് വ്യാപനം ഉച്ചസ്ഥായിലെത്തുമെന്ന കണക്കുകൂട്ടലില്‍ വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് അധികൃതര്‍.

ജൂണില്‍ ആഴ്ചയില്‍ കോവിഡ് ബാധിതരാവുന്നവരുടെ എണ്ണം  6.5 കോടി ആയി ഉയരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കണക്കുകൂട്ടുന്നത്. കോവിഡിന്റെ എക്‌സ്ബിബി വകഭേദമാണ് പുതിയ തരംഗത്തിന് കാരണം. സീറോ കോവിഡ് നയം പെട്ടെന്ന് തന്നെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ എക്‌സ്ബിബി വകഭേദം ശേഷി നേടുന്നതായുള്ള കണ്ടെത്തലാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

ഒമൈക്രോണ്‍ എക്‌സ്ബിബി ഉപവകഭേദങ്ങളായ എക്‌സ്ബിബി.1.9.1, എക്‌സ്ബിബി.1.5, എക്‌സ്ബിബി.1.16 എന്നിവയാണ് പ്രധാനമായി പടരുന്നത്. ഇതിനെതിരെ വികസിപ്പിച്ചെടുത്ത രണ്ടു വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിന് അധികൃതര്‍ അനുമതി നല്‍കി. വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തി പുതിയ കോവിഡ് തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പാണ് ചൈനയില്‍ നടക്കുന്നത്.

പുതിയ തരംഗത്തില്‍ കൂടുതല്‍ പേര്‍ രോഗികളാകുമെന്ന കണക്കുകൂട്ടലിലാണ് വാക്‌സിനേഷന്‍ ശക്തമാക്കുന്നത്. സീറോ കോവിഡ് നയം പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനസംഖ്യയുടെ 85 ശതമാനം ആളുകളെയും രോഗം ബാധിച്ചിരുന്നു. കഴിഞ്ഞ ശൈത്യകാലത്താണ് ചൈന സീറോ കോവിഡ് നയം പിന്‍വലിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com