'പ്രണയത്തില്‍ ഒരു പ്രപഞ്ചം തന്നെ പ്രകാശിക്കും'; ഇലോണ്‍ മസ്‌കിന്റെ പ്രണയ കവിതക്ക് പിന്നില്‍! 

കവിതയുടെ വരികള്‍ ഇലോണ്‍ മസ്‌ക് തന്നെ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കവിതയെഴുതി ഇലോണ്‍ മസ്‌ക്. പ്രണയം ആണ് കവിതയുടെ പ്രമേയം. പ്രണയത്തില്‍ ഒരു പ്രപഞ്ചം തന്നെ പ്രകാശിക്കുന്നതായി കാണുന്നു. ഹൃദയത്തില്‍ പ്രണയം കയറ്റവും ഇറക്കവും സൃഷ്ടിക്കുന്നു... എന്നു തുടങ്ങുന്ന വരികളാണ് കവിതയിലുള്ളത്. കവിതയുടെ വരികള്‍ ഇലോണ്‍ മസ്‌ക് തന്നെ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഗ്രോക്ക് എഐ ഉപയോഗിച്ചാണ് കവിതയെഴുതിയിരിക്കുന്നത്. 

എക്സ് എഐ വികസിപ്പിച്ച ആദ്യ എഐ ചാറ്റ്ബോട്ടായ 'ഗ്രോക്ക്' അടുത്തയാഴ്ച മുതല്‍ എക്സ് പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് ലഭ്യമാവും. ഇലോണ്‍ മസ്‌ക് തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ചാറ്റ് ജിപിടി, ബാര്‍ഡ് പോലുള്ള മോഡലുകളോട് കിടപിടിക്കും വിധമാണ് ഗ്രോക്ക് ഒരുക്കിയിരിക്കുന്നത്. ഗ്രോക്ക് എഐ പരിമിതമായ പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ലഭ്യമാകൂ. 

ഏതായാലും കവിത വളരെ സ്പര്‍ശിക്കുന്നതാണെന്നാണ് പോസ്റ്റിനു താഴെയുള്ള ആളുകളുടെ കമന്റ്. ഗ്രോക്ക് മാനവികതയെ പരിപാലിച്ച് സ്‌നേഹം മനസിലാക്കുന്നുവെന്നാണ് മറ്റൊരാള്‍ കുറിച്ചത്. നിങ്ങള്‍ ഇതുപയോഗിച്ച് ഗാനം രചിക്കാന്‍ പോവുകയാണോ എന്നാണ് മറ്റൊരാളുടെ അഭിപ്രായം. 

ഗൂഗിള്‍, ഓപ്പണ്‍ എഐ, ഡീപ്പ് മൈന്റ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നെത്തിയ എഞ്ചിനീയര്‍മാരാണ് ഗ്രോക്ക് നിര്‍മിച്ചത്. പക്ഷപാതമില്ലാതെ തത്സമയ വിവരങ്ങളും വാര്‍ത്തകളും നല്‍കാന്‍ ഗ്രോക്കിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. തമാശയും ആക്ഷേപഹാസ്യവും കലര്‍ന്ന പ്രതികരണങ്ങള്‍ നടത്താനും ഗ്രോക്കിന് പരിശീലനം നല്‍കിയിട്ടുണ്ട്. 

എക്സിലും വെബ്ബിലും ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് പരിശീലിപ്പിച്ച ഗ്രോക്കിന് ചിത്രങ്ങളും ശബ്ദവും തിരിച്ചറിയാനാവും. ഈ സംവിധാനങ്ങള്‍ ചാറ്റ് ജിപിടിയുടെ പെയ്ഡ് വേര്‍ഷനില്‍ നേരത്തെ തന്നെ ലഭ്യമാണ്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ പ്രീമിയം വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാവുമെന്നാണ് എക്സ് കണക്കുകൂട്ടുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com