പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ വെടിയേറ്റു

ബര്‍ലിംഗ്ടണില്‍ ഒരു കുടുംബ അത്താഴത്തിന് പോകുന്നതിനിടെയാണ് വെടിയേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മോണ്ട്‌പെല്ലിയര്‍: യുഎസിലെ വെര്‍മോണ്ടില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു. ശനിയാഴ്ച വൈകുന്നേരം ബ്രൗണ്‍, ഹാവര്‍ഫോര്‍ഡ്, ട്രിനിറ്റി എന്നിവിടങ്ങളിലെ ബിരുദ വിദ്യാര്‍ത്ഥികളായ ഹിഷാം അവര്‍ട്ടാനി, തഹ്സീന്‍ അഹമ്മദ്, കിന്നന്‍ അബ്ദല്‍ഹമിദ് എന്നിവര്‍ക്കാണ് വെടിയേറ്റത്. 

ബര്‍ലിംഗ്ടണില്‍ ഒരു കുടുംബ അത്താഴത്തിന് പോകുന്നതിനിടെയാണ് വെടിയേറ്റത്. ആക്രമണം നടക്കുമ്പോള്‍   വിദ്യാര്‍ത്ഥികള്‍ പലസ്തീനിയന്‍ കെഫിയ ധരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

റോഡ് ഐലന്‍ഡിന്റെ തലസ്ഥാന നഗരമായ പ്രൊവിഡന്‍സിലെ ഒരു പള്ളിക്ക് പുറത്ത് മുസ്ലീം സാധനങ്ങള്‍ വില്‍ക്കുന്ന ഒരാള്‍ വെടിയേറ്റ്  ഒരു ആഴ്ച കഴിയുമ്പോഴാണ്  ശനിയാഴ്ച വീണ്ടും വെടിവയ്പ്പ് നടന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com