ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ബോംബിങ് ഡ്രോണുകള്‍; കിമ്മിന് റഷ്യയുടെ സമ്മാനം

ആറു ദിവസം നീണ്ടുനിന്ന റഷ്യ സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മടങ്ങി
പുടിനൊപ്പം കിം ജോങ് ഉന്‍/എഎഫ്പി
പുടിനൊപ്പം കിം ജോങ് ഉന്‍/എഎഫ്പി

മോസ്‌കോ: ആറു ദിവസം നീണ്ടുനിന്ന റഷ്യ സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മടങ്ങി. പ്രത്യേക ട്രെയിനില്‍ റഷ്യയിലെത്തിയ കിം, ഇതേ ട്രെയിനില്‍ തന്നെയാണ് ഉത്തര കൊറിയയിലേക്ക് മടങ്ങിയത്. ഉത്തരകൊറിയ സന്ദര്‍ശിക്കാനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെ കിം ജോങ് ഉന്‍ ക്ഷണിച്ചു. 

സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന അഞ്ച് ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് എന്നിവ റഷ്യയിലെ ഒരു പ്രാദേശിക ഭരണകൂടം കിമ്മിന് സമ്മാനമായി നല്‍കിയെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

യുക്രൈന്‍ യുദ്ധത്തില്‍ റഷ്യക്ക് കൂടുതല്‍ സഹായം കിം വാഗ്ദാനം ചെയ്തു. ഉത്തകൊറിയയില്‍ നിന്ന് മിസൈല്‍ അടക്കമുള്ള ആയുധങ്ങള്‍ റഷ്യ വാങ്ങുന്നതിന് ഇരു നേതാക്കളും തമ്മില്‍ ധാരണയിലായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.  പകരം, ഭക്ഷ്യ വസ്തുക്കളും മെഡിക്കല്‍ സേവനങ്ങളുമായി കിം പുടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ധാരണാപത്രത്തിലും ഒപ്പുവച്ചിട്ടില്ല എന്ന് ക്രംലിന്‍ പറഞ്ഞു.

അതേസമയം, തങ്ങളുടെ വിശ്വസ്തരായിരുന്ന ഉത്തര കൊറിയ, റഷ്യയുമായി കൂടുതല്‍ അടുക്കുന്നതില്‍ ചൈനയ്ക്ക് ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 മരണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com