'ഇന്ത്യയുമായുള്ള ബന്ധം പ്രധാനം, തുടരാനാണ് ആ​ഗ്രഹം'-  കനേഡിയൻ പ്രതിരോധ മന്ത്രി

അന്വേഷണം നടക്കുമ്പോഴും ഇന്തോ- പസഫിക് സഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ബന്ധം കൂടുതൽ ഊഷ്മളമായി തുടരണമെന്നാണ് ആ​ഗ്രഹിക്കുന്നത്
ബിൽ ബ്ലയർ/ ട്വിറ്റർ
ബിൽ ബ്ലയർ/ ട്വിറ്റർ

ഒട്ടാവ: ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലയർ. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് കാനഡ ആ​ഗ്രഹിക്കുന്നത്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ നിലപാട് മാറ്റമില്ലെന്നും ബ്ലയർ ആവർത്തിച്ചു. 

അന്വേഷണം നടക്കുമ്പോഴും ഇന്തോ- പസഫിക് സഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ബന്ധം കൂടുതൽ ഊഷ്മളമായി തുടരണമെന്നാണ് ആ​ഗ്രഹിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റം തടയാനും സ്വന്തം രാജ്യത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള ബാധ്യത കാനഡയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഖലിസ്ഥാൻ ഭീകരവാദി നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ ബന്ധം വഷളയാതിന്റെ പിന്നാലെ ​ദി വെസ്റ്റ് ബ്ലോക്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തു കൊണ്ടു വരാൻ സാധിക്കും. ഇന്ത്യയുമായുള്ള ബന്ധം അതോടെ കൂടുതൽ ദൃഢമായി കൊണ്ടുപാകാമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com