'മറുപടി പോലും അര്‍ഹിക്കുന്നില്ല'; യുഎന്നില്‍ വീണ്ടും കശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍, കടുപ്പിച്ച് ഇന്ത്യ

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ ജമ്മു കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ
യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ ജമ്മു കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ .പാകിസ്ഥാന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണ്. അതുകൊണ്ടുതന്നെ മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ഇന്ത്യയുടെ യുഎന്‍ സ്ഥിര പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. സ്ത്രീ, സമാധാനം, സുരക്ഷ എന്ന വിഷയത്തില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയിലാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ വീണ്ടും കശ്മീര്‍ വിഷയം എടുത്തിട്ടത്. 

'ഇത്തരം ദുരുദ്ദേശ്യപരവും തെറ്റായതുമായ പ്രചാരണങ്ങളോട് പ്രതികരിക്കുന്നത് പോലും യോഗ്യമല്ലെന്ന് എന്റെ പ്രതിനിധി സംഘം കരുതുന്നു. സ്ത്രീകള്‍, സമാധാനം, സുരക്ഷ എന്നീ അജണ്ടകളുടെ പൂര്‍ണമായ നടപ്പാക്കലിന് ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാണ്. ചര്‍ച്ചയുടെ വിഷയത്തെ ഞങ്ങള്‍ ബഹുമാനിക്കുകയും സമയത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യുന്നു. അതിനാല്‍, ഞങ്ങളുടെ ശ്രദ്ധ ഈ വിഷയത്തില്‍ തന്നെ തുടരും.'-രുചിര പറഞ്ഞു. 

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തലേന്ന് മൊസാംബിക്കിന്റെ അധ്യക്ഷതയിലായിരുന്നു യുഎന്‍ യോഗം ചേര്‍ന്നത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവന്‍ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ഇപ്പോഴും അങ്ങനെയാണെന്നും ഇന്ത്യ നേരത്തെ പാകിസ്ഥാനോട് പറഞ്ഞിരുന്നു. പാകിസ്ഥാനുമായി സാധാരണ  ബന്ധം ആഗ്രഹിക്കുന്നു. എന്നാല്‍, അതിനായി ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത പാകിസ്ഥാനാണെന്നും ഇന്ത്യ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com