അമേരിക്കയില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു

അമേരിക്കയില്‍ സമീപകാലത്തായി ആക്രമണത്തില്‍ മരിക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ വംശജനാണിത്.
വിവേക് ചന്ദര്‍ തനേജ
വിവേക് ചന്ദര്‍ തനേജഎക്‌സ്

വാഷിങ്ടണ്‍: അമേരിക്കയില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു. 'ഡൈനാമോ ടെക്നോളജീസ്' സഹസ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദര്‍ തനേജ(41)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. വാഷിങ്ടണ്‍ ഡിസിയിലെ വിര്‍ജീനിയയിലെ താമസക്കാരനാണ്. അമേരിക്കയില്‍ സമീപകാലത്തായി ആക്രമണത്തില്‍ മരിക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ വംശജനാണിത്.

ഫെബ്രുവരി രണ്ടാം തീയതി വാഷിങ്ടണ്‍ ഡൗണ്‍ടൗണിലെ ഒരു റസ്റ്ററന്റിന് പുറത്തുവെച്ചാണ് വിവേക് ആക്രമണത്തിനിരയായത്. തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചെന്നും വിവേകിന് തലയ്ക്കടിയേറ്റെന്നുമാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 2 മണിയോടെ പൊലീസ് ആക്രമണം നടന്ന സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.

വിവേക് ചന്ദര്‍ തനേജ
'മൈതാനം വൃത്തിയാക്കാന്‍ പുതിയ സംവിധാനം'; പൊടിച്ചുഴലിയുടെ ലൈവ് കമന്ററി; വൈറല്‍ വിഡിയോ

ആക്രമണത്തില്‍ വിവേകിന് ഗുരുതരമായ പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിവേകിനെ അബോധാവസ്ഥയില്‍ ട്രോമ സെന്ററിലേക്ക് മാറ്റി. വിവേക് ചികിത്സയിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്.

സംഭവത്തില്‍ ആരെയും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com