ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: ഒന്നരലക്ഷത്തിലധികം വോട്ടു നേടി ഷാക്കിബ് അല്‍ ഹസന് ജയം 

ബംഗ്ലാദേശിന്റെ ഏദിന ടീം ക്യാപ്റ്റനായ താരത്തിന് 185,388 വോട്ടു ലഭിച്ചതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷാക്കിബ് അല്‍ ഹസന്‍/ഫയല്‍ ചിത്രം
ഷാക്കിബ് അല്‍ ഹസന്‍/ഫയല്‍ ചിത്രം

ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്   വിജയം. അവാമി ലീഗ് (എഎല്‍) പാര്‍ട്ടി ടിക്കറ്റില്‍ ഷാക്കിബ് മഗുര-1 മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. നിലവില്‍ ബംഗ്ലാദേശിന്റെ ഏദിന ടീം ക്യാപ്റ്റനായ താരത്തിന് 185,388 വോട്ടു ലഭിച്ചതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഷാക്കിബിന്റെ എതിരാളി കാസി റെസാള്‍ ഹുസൈന്‍ 45,993 വോട്ടുകളാണ് നേടിയത്. ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് പ്രകാരം മഗുര-1 മണ്ഡലത്തിലെ ആകെ കേന്ദ്രങ്ങളുടെ എണ്ണം 152 ആണ്. നിലവില്‍ ബംഗ്ലാദേശിന്റെ ഏകദിന ടീമിന്റെ ക്യാപ്റ്റനായ ഷാക്കിബ് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളില്‍ രണ്ടിലും(ഏകദിന,ടി20) ഐസിസിയുടെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറാണ്. 

പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടിയുള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ വിട്ടുനിന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റുകളും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com