പള്‍സര്‍ സുനിയെ ദിലീപിന് നേരത്തെ അറിയാം; പോലീസ് തെളിവു ശേഖരിച്ചത് ജോര്‍ജ്ജേട്ടന്‍സ് പൂരം ലൊക്കേഷനിലെത്തി; ദിലീപിനുമേല്‍ കുരുക്കുകള്‍ മുറുകുന്നു

ദിലീപും പള്‍സര്‍ സുനിയും ഒരേ ടവറിനുകീഴില്‍ എത്തിയതായി വിവരങ്ങള്‍
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കൊച്ചി: തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിയുന്നു. ദിലീപ് അഭിനയിച്ച ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന് ചിത്രങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ദിലീപും പള്‍സര്‍ സുനിയും ഒരേ ടവറിനുകീഴില്‍ എത്തിയതായി വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചിത്രങ്ങള്‍ പോലീസ് കണ്ടെത്തിയത്. ഇതൊരു നിര്‍ണ്ണായകമായ വഴിത്തിരിവാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് വിധേയനായ ദിലീപിനെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകളാണ് ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്. പള്‍സര്‍ സുനിയെ അറിയില്ല എന്ന ദിലീപിന്റെ വാദം പൊളിച്ചുകൊണ്ട് പോലീസ് കണ്ടെടുത്ത ചിത്രങ്ങള്‍ പുറത്തായി. തൃശൂരിലെ പ്രമുഖ ക്ലബ്ബില്‍ ഷൂട്ടിംഗ് നടക്കുന്നവേളയില്‍ ദിലീപും മറ്റു ചിലരും എടുത്ത സെല്‍ഫിയിലാണ് പിന്നില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത്. ഈ ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തു. മാത്രമല്ല ഒരു ദിവസം ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനിലെത്തിയതായി പോലീസിന് അന്വേഷണത്തില്‍നിന്നും സൂചന ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിക്കാനും പോലീസിന് സാധിച്ചു. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ദിലീപും പള്‍സര്‍ സുനിയും കൂടിക്കാഴ്ച നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തിയത്. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരുന്നത് തൃശൂരിലെ ഒരു പ്രമുഖ ക്ലബ്ബില്‍ വച്ചായിരുന്നു. ഈ ക്ലബ്ബില്‍നിന്നുള്ള ചിത്രങ്ങളിലാണ് പള്‍സര്‍ സുനിയും ഉള്ളത്.
തൃശൂരിലെ പ്രമുഖ ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ സ്ഥിരം വന്നുപോകുന്നവരില്‍ ആക്രമിക്കപ്പെട്ട നടിയുമുണ്ടാകാറുണ്ടെന്നും പോലീസിന് സൂചനകള്‍ ലഭിച്ചു. നടി എത്താറുള്ള ഈ ക്ലബ്ബില്‍ത്തന്നെ ഷൂട്ടിംഗ് നടക്കുകയും പള്‍സര്‍സുനി എത്തി എന്നതും ഏറെ നിര്‍ണ്ണായകമാണ്.
പള്‍സര്‍ സുനി സഹതടവുകാരനെക്കൊണ്ട് ദിലീപിനായി എഴുതിയ കത്തില്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. സൗണ്ട് തോമ തൊട്ട് ജോര്‍ജ്ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ പറയേണ്ടതില്ലല്ലോ ദിലീപേട്ടാ എന്നാണ് പള്‍സര്‍ സുനി കത്തില്‍ പറഞ്ഞിരുന്നത്. ഇതിനെത്തുടര്‍ന്നാണ് അന്വേഷണസംഘം പള്‍സര്‍ സുനി - ദിലീപ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്.
കാവ്യമാധവന്റെ സ്ഥാപനത്തിനുപുറമെ വീട്ടിലും റെയ്ഡ് നടത്താന്‍ അന്വേഷണസംഘം ഒരുങ്ങിയതായുള്ള വാര്‍ത്തകള്‍കൂടി പുറത്തുവന്നിരിക്കുന്നു. നടിയെ ആക്രമിച്ചതിന്റെ വീഡിയോ ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡ് കാവ്യാമാധവന്റെ സ്ഥാപനമായ ലക്ഷ്യയിലാണ് ഏല്‍പ്പിച്ചതെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു സ്ഥാപനത്തില്‍ പരിശോധന ലഭിച്ചത്. എന്നാല്‍ റെയ്ഡില്‍ ഇത് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വീട്ടിലും റെയ്ഡ് നടത്താന്‍ ഒരുങ്ങിയിരുന്നത്. ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതകളിലേക്കാണ് അന്വേഷണങ്ങള്‍ നീങ്ങുന്നത്.

Related Article

കാവ്യാ മാധവന്റെ ലക്ഷ്യയില്‍ പൊലീസ് എത്തിയത് മെമ്മറി കാര്‍ഡ് തേടി; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍

നടിയുടെ പേര് വെളിപ്പെടുത്തിയഎസ്.എന്‍.സ്വാമിക്കെതിരെ കേസെടുത്തു;അജുവിനെതിരേയും പരാതി

കാവ്യാ മാധവന്റെ വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തി

താരസംഘടനയ്ക്ക് ചേരുന്ന പേര് അച്ഛന്‍: എംഎം ഹസന്‍

ആ 'മാഡം' ആര്? അഭിഭാഷകയും ഒരു നടിയും സംശയനിഴലില്‍

ഗിന്നസ് ബുക്കില്‍ കറയാന്‍ വേണ്ടിയാവരുത് ചോദ്യം ചെയ്യല്‍, ദിലീപിന്റെ മാരത്തണ്‍ ചോദ്യം ചെയ്യലിനെ വിമര്‍ശിച്ച് സെന്‍കുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പൊലീസ് പരിശോധന

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംശയത്തിനും ആശങ്കയ്ക്കും കാരണം മുഖ്യമന്ത്രിയുടെ അഭിപ്രായമെന്ന് സുധീരന്‍

പള്‍സര്‍ സുനി പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ജിന്‍സന്‍; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

നടിയെ ആക്രമിച്ചതിന് പിന്നിലെ മാഡം ആര്? കേസ് പുതിയ ദിശയിലേക്കോ?

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കുമെതിരെ കേസ്

നടിയുടെ ചിരിക്കുന്ന മുഖം വീഡിയോയില്‍ വേണമെന്ന് ക്വട്ടേഷന്‍ നല്‍കിയ ആള്‍ പറഞ്ഞെന്ന് സുനില്‍കുമാര്‍;ക്വട്ടേഷന്‍ നാല് വര്‍ഷം പഴക്കമുള്ളത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com