കോവിഡിന് ശേഷം രണ്ട് വര്‍ഷം വരെ ശ്വാസകോശത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടായേക്കാം: പഠനം 

കോവിഡിന് ശേഷവും 18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തില്‍ സാര്‍സ് കോവ്2 വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പറയുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോവിഡ് ഭേദമായി 18 മാസം വരെ ചിലരുടെ ശ്വാസകോശത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പഠനം. സാധാരണയതായി കോവിഡ് ബാധിച്ച് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ ശ്വാസനാളത്തില്‍  വൈറസ് സാന്നിധ്യം കാണിക്കാറില്ല. 

ഫ്രഞ്ച് ഗവേഷണ സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജീസും ആറ്റോമിക് എനര്‍ജി കമ്മീഷനുമായി (സിഇഎ) സഹകരിച്ച് ശ്വാസകോശ കോശങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. നേച്ചര്‍ ഇമ്മ്യൂണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കോവിഡിന് ശേഷവും 18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തില്‍ സാര്‍സ് കോവ്2 വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പറയുന്നു.  രോഗപ്രതിരോധ ശേഷിയുടെ കുറവിനെ തുടര്‍ന്നാണ് ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

അണുബാധക്ക് ശേഷം ചില വൈറസുകള്‍ വൈറല്‍ റിസര്‍വോയറുകളില്‍ ശരീരത്തില്‍ സൂക്ഷ്മമായും കണ്ടെത്താനാകാത്ത വിധത്തിലും നിലനില്‍ക്കുന്നതായും  ഗവേഷകര്‍ പറഞ്ഞു. ചില രോഗപ്രതിരോധ കോശങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതും എപ്പോള്‍ വേണമെങ്കിലും വീണ്ടും സജീവമാകാവുന്നതുമായ എച്ച്‌ഐവിയുടെ അവസ്ഥ ഇതിന് സമാനമാണ്. കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്2 വൈറസിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാം ഗവേഷകര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com