ആരോഗ്യം

പ്രസവം എളുപ്പമാക്കാന്‍ നിറവയറുമായി ഡാന്‍സ്; പ്രസവിക്കാന്‍ പുതിയ രീതി പരീക്ഷിച്ച് ഫിറ്റ്‌നസ് താരം

സമകാലിക മലയാളം ഡെസ്ക്

പ്രസവം അടുക്കുമ്പോള്‍ ടെന്‍ഷന്‍ അടിച്ച് ബിപി കൂട്ടുന്ന അമ്മമാരുടെ കാലമൊക്കെ കഴിഞ്ഞു. അപ്പോള്‍ പ്രസവത്തെ ആഘോഷമാക്കി കൊണ്ടാടുകയാണ് സ്ത്രീകള്‍. ഇതിനൊപ്പം പ്രസവിക്കാന്‍ പുതിയ വഴികള്‍ തേടാനും ഇവര്‍ മറക്കുന്നില്ല. വ്യത്യസ്തമായി നിരവധി പ്രസവകഥകള്‍ ഇതിനോടകം തന്നെ കേട്ടു കഴിഞ്ഞു. സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്ന പുത്തന്‍ പ്രസവരീതികള്‍ക്ക് വലിയ പ്രചാരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 

ഫിറ്റ്‌നസ് സ്റ്റാറായ എമിലി സ്‌കൈയുടെ പ്രസവം ഇതുപോലെ വളരെ വ്യത്യസ്തമായിരുന്നു. പ്രസവിക്കാനായി ഡാന്‍സിനെയാണ് എമിലി തെരഞ്ഞെടുത്തത്. നിറവയറുമായി മനോഹരമായി ഡാന്‍സ് ചെയ്യുന്ന തന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരുന്നു.

കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള മറ്റൊരു ശ്രമം എന്ന അടിക്കൂറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം തന്റെ കുഞ്ഞുമായുള്ള ചിത്രമാണ് എമിലി പോസ്റ്റ് ചെയ്തത്. അവരുടെ ഡാന്‍സ് വര്‍ക്ഔട്ട് പ്രസവം എളുപ്പത്തിലാക്കിയെന്നു വേണം പറയാന്‍. 

ആദ്യമായല്ല ഇത്തരത്തില്‍ ഡാന്‍സിനെ പ്രസവിക്കാനുള്ള പ്രധാന മരുന്നാക്കി എടുക്കുന്നത്. പ്രസവം അടുക്കുമ്പോള്‍ ഗര്‍ഭിണികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി ഇരിക്കണമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ഡാന്‍സ് പോലുള്ള ശാരീരികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സ്ത്രീകളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഡാന്‍സ് ചികിത്സയെ പ്രോത്സാഹിപ്പിക്കാനായി ഡോ ഫെര്‍ണാണ്ടോ ഗോഡെസ് ഡെ ചുന്‍ഹ താന്‍ ചികിത്സിക്കുന്ന ഗര്‍ഭിണികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് വന്‍ പ്രചാരമാണ് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍