ആരോഗ്യം

ദിവസവും ഒരൊറ്റ പാവയ്ക്ക മതി തടി കുറയ്ക്കാന്‍

സമകാലിക മലയാളം ഡെസ്ക്

പഴങ്ങളിലും പച്ചക്കറികളിലും വെച്ച് ഏറ്റവും കയ്പ്പുള്ള ഒന്നാണ് പാവയ്ക്ക. കാലങ്ങളായി പല അസുഖങ്ങള്‍ക്കുമുള്ള ഒരു പരിഹാരമായി പാവയ്ക്ക ഉപയോഗിച്ച് വരുന്നുണ്ട്. ധാരാളം വൈറ്റമിനുകളും മിനറലുകളുമടങ്ങിയ പാവയ്ക്കയില്‍ കലോറിയും ഫാറ്റും വളരെ കുറവാണ്. ഈ പാവയ്ക്ക ഉപയോഗിച്ച് പ്രത്യേകതരം മിശ്രിതം തയാറാക്കി, അതുപയോഗിച്ച് എളുപ്പത്തില്‍ തടികുറയ്ക്കാം.

വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതും ഏറെ ഫലപ്രദവുമായ ഒരു ഒറ്റമൂലിയായി ഇതിനെ കാണാം. രോഗപ്രതിരോധശക്തി, കരള്‍ സംബന്ധിയായ അസുഖങ്ങള്‍, രക്തസമ്മര്‍ദം തുടങ്ങി പല അസുഖങ്ങള്‍ക്കും പാവയ്ക്ക ഒരു പരിഹാരമാര്‍ഗം എന്ന നിലയില്‍ കാണുന്നുണ്ട്. എങ്കിലും പ്രമേഹരോഗികള്‍ക്കിടയിലാണ് ഇവയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചിരുന്നത്. 

പാവയ്ക്ക, ചെറുനാരങ്ങ, ഉപ്പ് എന്നിവയാണ് ഈ മിശ്രിതം തയാറാക്കാന്‍ അത്യാവശ്യമായി വേണ്ടത്. പാവയ്ക്ക അരിഞ്ഞ് കഷ്ണങ്ങളാക്കി ഉപ്പുവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കി വയ്ക്കുക. പിന്നീട് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി നീരുകൂടി ചേര്‍ത്ത് കുടിയ്ക്കാം. കയ്പ്പും ചവര്‍പ്പുമുണ്ടെങ്കിലും അമിതവണ്ണം കുറയ്ക്കാനുള്ള ഉത്തമ മരുന്നാണിത്. രാവിലെ വെറും വയറ്റിലാണിത് കുടിക്കുന്നതെങ്കില്‍ അത്യുത്തമം. തടി കുറയാന്‍ മാത്രമല്ല, പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

പാവയ്ക്കയുടെ കൂടെ വേറെയും ചില സാധനങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ മിശ്രിതങ്ങള്‍ ചവര്‍പ്പും കയ്പ്പും ഒരുപരിധി വരെ കുറയ്ക്കാന്‍ സഹായിക്കും. പാവയ്ക്കയും കൂടെ ഒരു ആപ്പിള്‍, പകുതി ചെറുനാരങ്ങ, ഒരു നുള്ള് കുരുമുളകുപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്തും തടി കുറയാനുള്ള മിശ്രിതമുണ്ടാക്കാം. ആപ്പിളിനു പകരം ഒരു പകുതി കാരറ്റാണെങ്കിലും കുഴപ്പമില്ല. ഇതെല്ലാം ഒന്നോ  രണ്ടോ ദിവസം കൊണ്ട് നിര്‍ത്തരുതെന്ന് മാത്രം. തുടര്‍ച്ചയായി കുറച്ച് ദിവസങ്ങള്‍ ഇത് കുടിച്ചാലേ തടി കുറയു. മടുപ്പു മാറ്റാനായി ഈ മിശ്രിതങ്ങള്‍ മാറി മാറി ഉപയോഗിക്കുകയും ചെയ്യാം. അല്‍പം കയ്പ്പും ചവര്‍പ്പും സഹിച്ചാലും തടി കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗമാണിത്. 

100 ഗ്രാം പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

Energy – 25 kcal Protein -1.6 gm Fat - .2gm Fiber - .8 gm Carbohydrates – 4.2 gm Calcium – 20 gmg Iron - .61 mg Carotene – 126 meg Thiamine – 0.07 mg Riboflavin - .09 mg Niacin - .5 mg Vit C – 88 mg Magnesium – 26 mg Sodium – 2.4 mg Potassium – 171 mg Zinc -.38.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍