ആരോഗ്യം

നിസ്സാരക്കാരല്ല ഇഡലിയും ദോശയും; ഈ പഠനം നോക്കൂ

സമകാലിക മലയാളം ഡെസ്ക്

ക്ഷിണേന്ത്യന്‍ ഭക്ഷണക്രമത്തില്‍ ഇഡലിക്കും ദോശയ്ക്കും വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. നമ്മുടെ ശരീരത്തിനു വേണ്ട ഒരുപാട് മൂലകങ്ങള്‍ ഇവ പ്രധാനം ചെയ്യുന്നുണ്ട്. ധാതുക്കളായ അയണും സിങ്കുമെല്ലാം ഇഡലിയിലും ദോശയിലും ധാരാളമടങ്ങിയിട്ടുണ്ട്. ഇത് പ്രഭാത ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തെയും ഒപ്പം നമ്മുടെ ആ ദിവസത്തേയും ഊര്‍ജ്ജസ്വലമാക്കുന്നു. 

ഇന്ത്യക്കാരില്‍ ഒരു വലിയ വിഭാഗം സസ്യഭുക്കുകളാണ്. ആയതിനാല്‍ത്തന്നെ ആഹാരത്തില്‍ നിന്നും ലഭിക്കേണ്ട അയണിന്റേയും സിങ്കിന്റെയും അഭാവം അവര്‍ നേരിടുന്ന വലിയ പ്രതിസന്ധിയുമാണ്. പക്ഷേ ദക്ഷിണേന്ത്യയിലെ ഇന്ത്യക്കാര്‍ക്ക് അത്ര പ്രശ്‌നമില്ല. കാരണം അവരുടെ ഭക്ഷണരീതികളില്‍(ഇഡലിയും ദോശയും) നിന്ന് അയണും സിങ്കും ധാരാളമായി ലഭിക്കുന്നുണ്ടെന്ന് കറന്റ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ചര്‍ റിസര്‍ച് ആണ് പഠനം നടത്തിയത്.

'എന്നാലും ഭക്ഷണത്തില്‍ നിന്നും അയണും സിങ്കും മിതിയായ അളവില്‍ ലഭിക്കണം. ഇന്ത്യന്‍ ഭക്ഷണരീതിയില്‍ ഈ ധാതുക്കളുടെ അപാര്യാപ്തത നന്നായിട്ടുണ്ട്. ഇന്ത്യ പ്രധാനമായും ഒരു സസ്യാഹാര രീതി സ്വീകരിച്ചിട്ടുള്ള രാജ്യമായതുകൊണ്ടാണ് ധാതുക്കളുടെ കുറവുള്ള ആളുകള്‍ ഇവിടെ കൂടുതലായുള്ളത'- ലേഖകരായ എഎന്‍ ഗണേഷ് മൂര്‍ത്തി, ജി കലൈവനന്‍, ബിഎല്‍ മഞ്ജുനാഥ് എന്നിവര്‍ വ്യക്തമാക്കി.

ഭൂരിഭാഗം ഇന്ത്യക്കാരും ഫൈറ്ററ്റ്‌സ് (ആന്റി ഓക്‌സിഡന്റ്‌സ്, ധാതുക്കള്‍, എണ്ണക്കുരു) അടങ്ങിയ ഭക്ഷണം കഴിക്കുന്നില്ല. 10 ശതമാനത്തില്‍ താഴെയുള്ള ആളുകള്‍ക്കേ ഫൈറ്ററ്റ്‌സിന്റെ ഗുണങ്ങള്‍ ലഭിക്കുന്നുള്ളു. ഇത് 25 ശതമാനം അല്ലെങ്കില്‍ അതിലധികം ഉയരണം. അതിനര്‍ത്ഥം ആളുകള്‍ സസ്യാഹാരം ഉപേക്ഷിക്കണം എന്നല്ല. പക്ഷേ അവര്‍ കഴിക്കുന്ന ആഹാരത്തില്‍ ധാതുക്കള്‍ അടങ്ങിയവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം- ഡോക്ടര്‍ ഗണേഷ്മൂര്‍ത്തി പറ

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് ഇന്ത്യന്‍ ഭക്ഷണമായ ഇഡലിയും ദോശയും നിങ്ങളുടെ വെജിറ്റേറിയന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താനാണ് ആവശ്യപ്പെടുന്നത്. മാംസഭുക്കുകള്‍ക്കും മിശ്രഭുക്കുകള്‍ക്കും ഈ പ്രശ്‌നമില്ല. അവര്‍ക്ക് ആവശ്യമുള്ള അയണും സിങ്കുമെല്ലാം മാംസാഹാരത്തില്‍ നിന്നും ലഭിക്കും. എന്നാല്‍ ധാതുക്കള്‍ ധാരാളമായി അടങ്ങിയ ഇഡലിയും ദോശയും ഈ കുറവ് പരിഹരിക്കും. പേരയ്ക്ക, നെല്ലിക്ക, മാംസം, മത്സ്യം എന്നിവയില്‍ നിന്നും ധാരാളം ധാതുക്കള്‍ ലഭിക്കുമെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം