ആരോഗ്യം

ഓറല്‍ സെക്‌സും പുകവലിയും പുരുഷന്‍മാരിലെ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

പുകവലിക്കുന്നതും ഒന്നിലധികം പങ്കാളികളുമായി ഓറല്‍ സെക്‌സ് ചെയ്യുന്നതും പുരുഷന്‍മാരില്‍ തലയിലും തൊണ്ടയിലും അര്‍ബുദം വരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. സ്ത്രീകളിലും പുകവലിക്കാത്തവരിലും ജീവിതത്തില്‍ അഞ്ചില്‍ താഴെ പങ്കാളികളുമായി ഓറല്‍ സെക്‌സ് ചെയ്തിട്ടുള്ളവരിലും രോഗം വരാനുള്ള സാധ്യത കുറവാണെന്നും അന്നല്‍സ് ഓഫ് ഓണ്‍ഗോളജി എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

പുകവലിയും ഓറല്‍ സെക്‌സും കാന്‍സറിന് കാരണമാകുന്ന എച്ച്പിവി എന്ന് അറിയപ്പെടുന്ന ഹ്യുമണ്‍ പാപിലോമ വൈറസിനെ വര്‍ധിപ്പിക്കുന്നു. നിരവധി പേര്‍ ഓറല്‍ സെക്‌സ് ചെയ്യുന്നവരാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് എത്ര ഓറല്‍ സെക്‌സ് പങ്കാളികളുണ്ടായാലും അവരില്‍ എച്ച്പിവിയുടെ സാന്നിധ്യം കുറവായതിനാല്‍ അര്‍ബുദം വരാനുള്ള സാധ്യത കുറവായിരിക്കുമെന്ന് കണ്ടെത്തിയതായി പഠനം നടത്തിയ യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് അസോസിയേറ്റ് പ്രൊഫസര്‍ അംബെര്‍ ഡിസൂസ പറഞ്ഞു. 

പങ്കാളികളുടെ എണ്ണം വര്‍ധിക്കുന്നതിനും പുകവലിക്കുന്നതിനുമൊപ്പം കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 100 ല്‍ കൂടുതല്‍ വ്യത്യസ്തങ്ങളായ എച്ചപിവി ഉണ്ടെങ്കിലും ഇതില്‍ കുറച്ച് മാത്രമാണ് കാന്‍സറിന് കാരണമാകൂ. എച്ച്പിവി 16, 18 എന്നിവ കഴുത്തില്‍ അര്‍ബുദം വരുത്തും. 

സ്ത്രീകളില്‍ ഒരു പങ്കാളിയുള്ളവരിലും ഓറല്‍ സെക്‌സ് ചെയ്യാത്തവരിലും എച്ച്പിവി കാരണം കാന്‍സര്‍ വരാനുള്ള സാധ്യത തീരെ കുറവാണ്. രണ്ടോ അതില്‍ കൂടുതലോ ഓറല്‍ സെക്‌സ് പങ്കാളികളുള്ളവരില്‍ രോഗം വരാന്‍ 1.5 ശതമാനം സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഒരാളുമായി ഓറല്‍ സെക്‌സ് ചെയ്യുന്ന പുരുഷന്‍മാരില്‍ രോഗം വരാനുള്ള സാധ്യത 1.5 ശതമാനമാണ്. അഞ്ചില്‍ കൂടുതല്‍ പങ്കാളികളുണ്ടെങ്കില്‍ ഇത് 15 ശതമാനമായി വര്‍ധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍