ആരോഗ്യം

സമൂഹമാധ്യമങ്ങളില്‍ ലൈക്ക് നേടാനായി യോഗ ചെയ്യുന്നവര്‍ക്ക് ഇതാ ഒരു മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

യോഗചെയ്യുന്നതിനിടയില്‍ അപകടങ്ങള്‍ ഉണ്ടാകുന്നവരുടെ എണ്ണം കൂടിവരുകയാണെന്നും യോഗ പരിശീലിക്കുന്നവര്‍ വളരെ ജാഗ്രതയോടെവേണം ചെയ്യാനെന്നും ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 2009നും 2016നും ഇടയില്‍ യോഗയുമായി ബന്ധപ്പെട്ടു സംഭവിച്ച പരിക്കുകള്‍ വിശകലനം ചെയ്തുകൊണ്ട് നടത്തിയ പഠനത്തിനുശേഷമാണ് ഗവേഷകര്‍ ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയത്. 

യോഗയ്ക്കിടെയിലോ യോഗചെയ്യുന്നതിന്റെ അനന്തരഫലമായോ ഉണ്ടാകുന്ന പരിക്കുകള്‍ക്കായി വൈദ്യസഹായം തേടുന്നവരുടെ എണ്ണം 80ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. കാല്‍മുട്ട്, തോളെല്ല്, തല, കഴുത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൂടുതലായി ഉണ്ടാകുന്നത്. 

യോഗ ചെയ്യുന്നവരുടെ എണ്ണം കൂടിയതാണ് യോഗയുമായി ബന്ധപ്പെട്ട പരിക്കുകള്‍ സംഭവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്ന് പറയാനാകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. പലപ്പോഴും ആളുകള്‍ക്ക് ശരിയായ രീതിയില്‍ യോഗാസനങ്ങള്‍ ചെയ്യാന്‍ അറിയാമെങ്കിലും മറ്റ് പല കാരണങ്ങള്‍ കൊണ്ട് ആളുകള്‍ സ്വയം ആസനങ്ങള്‍ ചിട്ടപ്പെടുത്തുന്ന രീതിയാണ് ഇന്നുള്ളതെന്നും സമൂഹമാധ്യമങ്ങളാണ് ഒരു പരിധിവരെ ഇത്തരത്തിലൊരു പ്രവണതയ്ക്ക് കാരണമെന്നും ഗവേഷകര്‍ പറയുന്നു. 

കൂടുതല്‍ ലൈക്ക് നേടാനായി ആളുകളെ ആകര്‍ഷിക്കുന്നതരത്തിലുള്ള പടങ്ങളും വീഡിയോകളും ലഭിക്കുന്നതിനായി പലരും അമിതപ്രയത്‌നം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പലരും വേണ്ടത്ര പരിശീലനമോ പ്രാപ്തിയോ ആകുന്നതിന് മുമ്പുതന്നെ ഇത്തരത്തിലുള്ള സാഹസങ്ങള്‍ക്ക് തയ്യാറാകുന്നുമുണ്ട്. ഇത് പലപ്പോഴും അനാവശ്യമായ അപകടങ്ങളിലേക്കാണ് നീങ്ങുകയെന്ന് പഠനത്തില്‍ പറയുന്നു. 

ഇത്തരം അപകടങ്ങള്‍ കൂടുതലും 20നും 39നും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും പല കേസുകളും വിദഗ്ധ ചികിത്സകള്‍ വേണ്ടിവരുന്ന സാഹചര്യങ്ങളിലേക്ക് നീങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ