ആരോഗ്യം

കോഴിമുട്ടയില്‍ ബാക്ടീരിയ; 20 കോടി മുട്ടകള്‍ വിപണിയില്‍ നിന്നും തിരിച്ചെടുക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: സാല്‍മൊണല്ല ബാക്ടീരിയ ഭീതിയില്‍ 20 കോടി കോഴിമുട്ടകള്‍ തിരിച്ചെടുക്കുന്നു. അമേരിക്കയിലാണ് പകര്‍ച്ചവ്യാധി ഭീതിയില്‍ നടപടി സ്വീകരിച്ചത്. ഇതുവരെ രോഗാണു ബാധിച്ച 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം അണുബാധയേറ്റ മുട്ടകളില്‍ നിന്നാണ് പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.   

അമേരിക്കയിലെ ഒന്‍പതു സ്റ്റേറ്റുകളിലായി റസ്റ്റോറന്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വിതരണം ചെയ്ത മുട്ടകളാണ് തിരിച്ചെടുക്കുന്നത്. ന്യൂയോര്‍ക്ക്, ന്യൂ ജഴ്‌സി, ഫ്‌ളോറിഡ ഉള്‍പ്പെടെയുളള പ്രധാന സ്റ്റേറ്റുകളാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.

ഇതിന് പുറമേ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി. അണുബാധയേറ്റ മുട്ടകളുടെ ബാച്ച് ലിസ്റ്റ് പരിശോധിക്കാനാണ് ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 

സാല്‍മൊണല്ല ബാക്ടീരിയ ബാധ മൂലം മരണ വരെ സംഭവിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് ഇത് ഏറ്റവുമധികം അപകടം ഉണ്ടാക്കുക. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയില്‍ സാല്‍മൊണല്ല ബാക്ടീരിയ ബാധ മൂലം പ്രതിവര്‍ഷം 450 പേരാണ് മരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി