ആരോഗ്യം

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്ന ആളാണോ? എങ്കില്‍ സൂക്ഷിക്കണം

സമകാലിക മലയാളം ഡെസ്ക്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കൈയില്‍ ഒരു കപ്പ് ചൂട് കാപ്പി കിട്ടിയാല്‍ ആ ദിവസം പൊതുവേ ഉന്മേഷകരമാവും എന്നൊരു ധാരണ നമ്മളില്‍ ബഹുഭൂരിപക്ഷത്തിനുമുണ്ട്. എന്നാല്‍ താത്കാലികമായ ഉന്മേഷം ലഭിക്കാനായി നാം കാപ്പി കുടി സ്ഥിരമാക്കിയാല്‍ ഭാവിയില്‍ വലിയ ദോഷങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍. 

ദിവസത്തില്‍ രണ്ട് കപ്പ് കാപ്പി സ്ഥിരമായി കുടിക്കുന്നവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇങ്ങനെ തുടര്‍ച്ചയായി ഏതാണ്ട് 30 വര്‍ഷം കഴിച്ചാല്‍ ക്രമേണ അവരുടെ തലച്ചോറിനെ അത് ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ശരീരത്തിനും മനസിനും കാര്യമായ വിശ്രമം വേണ്ട വാര്‍ധക്യ കാലത്ത് മുന്‍പ് സ്ഥിരമായി കഴിച്ച കാപ്പിയുടെ അളവ് വില്ലനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ കാപ്പികുടി പില്‍ക്കാലത്ത് ഉറക്കത്തെയാണ് സാരമായി ബാധിക്കുക. തലച്ചോറിലുള്ള ഉറങ്ങാന്‍ സഹായിക്കുന്ന സെല്ലുകളെയാണ് ഇവ കാര്യമായി തകരാറിലാക്കുന്നത്. നിരന്തരമായ കാപ്പി കുടി ഈ സെല്ലുകള്‍ സങ്കോചിക്കുന്നതിനിടയാക്കും. ഈ ഭാഗം സങ്കോചിക്കുന്നതോടെ ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന മെലടോണിന്‍ ഹോര്‍മോണങ്ങളുടെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിച്ചാണ് ഉറക്കത്തിന് തകരാറുകള്‍ സംഭവിക്കുന്നത്. 

ലോകത്ത് ഏറ്റവും കൂടുതല്‍ കാപ്പി കുടിക്കുന്ന ആളുകളുള്ള ഒരു രാജ്യമാണ് ബ്രിട്ടന്‍. ബ്രിട്ടനിലെ സ്ഥിരമായി കാപ്പി കുടിക്കുന്ന പൂര്‍ണ ആരോഗ്യവാന്‍മാരായ 162 പേരില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ഇവരില്‍ 20 ശതമാനത്തിന്റേയും ഉറങ്ങാനുള്ള സെല്ലുകള്‍ സങ്കോചിച്ചതായും ഉറക്കമില്ലായ്മ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ