ആരോഗ്യം

വണ്ണം കൂടി, പിന്നെ വേഗം കുറഞ്ഞു, ദാ ഇപ്പോ വീണ്ടും! നിസ്സാരമല്ല, മരണത്തിനുപോലും ഇത് കാരണമായേക്കാം 

സമകാലിക മലയാളം ഡെസ്ക്

രീരഭാരം ഇടയ്ക്കിടെ കൂടുന്നതും പിന്നെ പെട്ടെന്ന് കുറയുന്നതും വളരെ നിസാരമായാണ് പലരും കാണുന്നത്. എന്നാല്‍ ഇതത്ര ലാഘവത്തോടെ സമീപിക്കേണ്ട വിഷയമല്ലെന്നാണ് പുതിയ പഠനം വിശദീകരിക്കുന്നത്. ഇത്തരത്തിലുള്ള ശരീരഭാര വ്യതിയാനങ്ങള്‍ മരണത്തിന് പോലും കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. 

ശരീരഭാരം കുറയ്ക്കുന്ന 80ശതമാനം ആളുകളും വൈകാതെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുമെന്നും ഇതില്‍ ഭൂരിഭാഗം ആളുകളും മുമ്പുണ്ടായിരുന്നതില്‍ കൂടുതല്‍ ഭാരത്തിലേക്ക് എത്തുകയാണ് ചെയ്യുന്നതെന്നും ഗവേഷകര്‍ പറയുന്നു. ശരീരഭാരം പെട്ടെന്ന് കുറയുമ്പോള്‍ വ്യായാമത്തിനിടയിലും ദിവസേന ചെയ്യുന്ന കാര്യങ്ങളിലും വെറുതെയിരിക്കുമ്പോഴും വിനിയോഗിക്കുന്ന ഊര്‍ത്തിന്റെ അളവ് വളരെയധികം കുറയും. എന്നാല്‍ വിശപ്പ് പതിവിലും കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഇതാണ് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്. ഇത്തരത്തില്‍ സംഭവിക്കുന്നത് ഒരാളുടെ ജീവന് തന്നെ ഭീഷണിയാണെന്നാണ് പഠനം പറയുന്നത്. 

ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി ആന്‍ഡ്‌ മെറ്റബോളിസം എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ 3,678ഓളം പേരില്‍ നടത്തിയ പഠനമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ