ആരോഗ്യം

സ്ത്രീകള്‍ ശ്രദ്ധിക്കുക, നല്ല ഉറക്കം കിട്ടണമെങ്കില്‍ പുരുഷന്മാരോടൊപ്പമല്ല നായ്ക്കള്‍ക്കൊപ്പം കിടക്കണം! 

സമകാലിക മലയാളം ഡെസ്ക്

നുഷ്യരോടൊപ്പം ഉറങ്ങുന്നതിലും നല്ലത് നായ്ക്കള്‍ക്കൊപ്പം ഉറങ്ങുന്നതാണെന്ന് പഠനം. ന്യൂയോര്‍ക്കിലെ കനീഷ്യസ് സര്‍വകലാശാലയുടേതാണ് പഠനറിപ്പോര്‍ട്ട്. യുഎസ്സിലുള്ള 963സ്ത്രീകളെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തില്‍ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തലിലേക്ക് ഗവേഷകര്‍ എത്തിയത്.

സര്‍വെയില്‍ പങ്കെടുത്തതില്‍ 55ശതമാനം സ്ത്രീകളും ഒരിക്കലെങ്കിലും നായ്ക്കള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുള്ളവരാണ്. 31ശതമാനം പേര്‍ പൂച്ചയോടൊപ്പം ഉറങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. പൂച്ചയോടൊപ്പം ഉറങ്ങുമ്പോഴും പങ്കാളിക്കൊപ്പം ഉറങ്ങുമ്പോഴും ഉറക്കം തടസ്സപ്പെടുമെന്നാണ് കൂടുതല്‍ സ്ത്രീകളും ഉത്തരം നല്‍കിയത്. എന്നാല്‍ നായക്കള്‍ മികച്ച ഉറക്കം സമ്മാനിക്കുമെന്നും രാത്രിയില്‍ ശല്യപ്പെടുത്തില്ലെന്നുമാണ് സ്ത്രീകള്‍ സര്‍വെയില്‍ തുറന്നുപറഞ്ഞത്. 

നായ്ക്കള്‍ പെട്ടെന്ന് ഉടമകളുടെ ജീവിതരീതിയുമായി പൊരുത്തപ്പെടുമെന്നും ഇതാകാം ഉറക്കത്തിനിടയില്‍ ശല്യപ്പെടുത്താതിരിക്കാനുള്ള കാരണമെന്നുമാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഉറക്കത്തിനിടയില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത ഉണ്ടായാല്‍ നായ്ക്കള്‍ വിളിച്ചുണര്‍ത്തുമെന്ന വിശ്വാസവും ആളുകളെ സമാധാനത്തില്‍ ഉറങ്ങാന്‍ സഹായിക്കുന്ന ഘടകമായിരിക്കാമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ