ആരോഗ്യം

നിങ്ങള്‍ അധികമായി ബിസ്‌ക്കറ്റും കേക്കും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ?; സൂക്ഷിക്കുക!, ഈ അവസ്ഥയിലേക്ക് പോകാം

സമകാലിക മലയാളം ഡെസ്ക്

ബിസ്‌ക്കറ്റും കേക്കും അധികമായി കഴിക്കുന്നവരില്‍ ഓര്‍മക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. കേക്കിലും ബിസ്‌ക്കറ്റിലും അടങ്ങിയ കൊഴുപ്പിന്റെ അളവാണ് ഓര്‍മക്കുറവിന് കാരണമാകുന്നത് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

രുചിയും മണവും ഉണ്ടാകാന്‍ ചേര്‍ക്കുന്ന ട്രാന്‍സ് ഫാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന വ്യത്യസ്തമായ കൊഴുപ്പ് ശരീരത്തില്‍ എത്തുന്നത് വഴി മനുഷ്യശരീരത്തിന് ഇവ കൂടുതല്‍ ദോഷം ചെയ്യുന്നു. ഹൈഡ്രോജിനേറ്റഡ് എണ്ണയും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ആരോഗ്യമുള്ള ശരീരപ്രകൃതമുള്ളവര്‍ ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക വഴി ട്രാന്‍ ഫാറ്റ് അവരുടെ ശരീരത്തില്‍ എത്തുകയും പിന്നീട് ഓര്‍മയ്ക്ക് വലിയ തകരാറ് സംഭവിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ കാലഘട്ടത്തെ ഇത് വലിയ തോതില്‍ ബാധിക്കുകയും ഡിപ്രഷന്‍ അടക്കമുള്ള അവസ്ഥകളിലേക്ക് ആളുകളെ എത്തിക്കുന്നതിനും ഇത് കാരണമാകുകയാണ്. ഹൈഡ്രജന്‍ എണ്ണയില്‍ ചേര്‍ക്കുക വഴി എണ്ണ ഹൈഡ്രേറ്റഡ് ആകുന്നു. കൊഴുപ്പ് കൂടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ