ആരോഗ്യം

മാറിടത്തെകുറിച്ചുള്ള അപകര്‍ഷത; സ്തനാര്‍ബുദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്ന് വച്ച് സ്ത്രീകള്‍

സമകാലിക മലയാളം ഡെസ്ക്

മാറിടത്തിന്റെ ബാഹ്യരൂപത്തെകുറിച്ചുള്ള അപകര്‍ഷതാബോധം ക്യാന്‍സറിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതില്‍ നിന്ന് സത്രീകളെ പിന്തിരിപ്പിക്കുന്നെന്ന് പുതിയ പഠനം. എന്തെങ്കിലും വ്യത്യാസം കണ്ടെത്തിയാല്‍ തന്നെ സ്തനങ്ങളുടെ വലുപ്പത്തില്‍ തൃപ്തരല്ലാത്ത സ്ത്രീകള്‍ ചികിത്സയ്ക്കായി ഡോക്ടറെ സമീപിക്കാനും മടികാണിക്കുന്നുണ്ടെന്ന് പഠനം ചൂണ്ടികാട്ടുന്നു. ബോഡി ഇമേജ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും സ്തനങ്ങളെകുറിച്ച് അപകര്‍ഷതാബോധമുള്ളവരാണെന്നും ഇതില്‍ പറയുന്നു. 

പഠനത്തില്‍ പങ്കെടുത്ത 31 ശതമാനം സ്ത്രീകള്‍ ചെറിയ സ്തനങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് 44 ശതമാനമാകട്ടെ സ്തനങ്ങള്‍ക്ക് വലുപ്പം വേണമെന്നാണ് താത്പര്യപ്പെടുന്നത്. എന്നാല്‍ 33 ശതമാനം സ്ത്രീകള്‍ അവര്‍ ഒരിക്കല്‍പോലും മാറിടം സ്വയം പരിശോധിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞു. ഇനി എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ തന്നെ പത്തില്‍ ഒരാള്‍ വീതം ഡോക്ടറെ കാണുന്നത് കഴിയാവുന്നത്ര വൈകിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പഠനം ചൂണ്ടികാട്ടുന്നു. ഇതില്‍ രണ്ടു ശതമാനം സ്ത്രീകള്‍ ഡോക്ടറെ കാണുന്നതുതന്നെ വേണ്ടെന്നുവയ്ക്കുന്നവരാണ്. 

സ്തനങ്ങളെകുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അവയുടെ പ്രാധാന്യത്തെകുറിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ ബോധ്യമുണ്ടാകാന്‍ സഹായിക്കുമെന്ന് പഠനത്തിന് നേതത്വം നല്‍കിയ ആന്‍ഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ വിരേന്‍ സ്വാമി അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ