ആരോഗ്യം

അടിച്ച് കോണ്‍ തെറ്റിപ്പോയോ??.. ഹാങ്ഓവര്‍ മാറാനുള്ള ചില എളുപ്പവഴികള്‍

സമകാലിക മലയാളം ഡെസ്ക്

പരിധിവിട്ട് മദ്യപിച്ച് ഒരിക്കലെങ്കിലും ഓഫ് ആയി പോകാത്തവര്‍ ഉണ്ടാകില്ല. മദ്യപിക്കുന്നവരെ സംബന്ധിച്ചിടത്തോളം പിന്നീട് ഉണ്ടാകുന്ന ഹാങ്ഓവര്‍ ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക. ഇതുമൂലം നിങ്ങളുടെ ഒരു ദിവസം തന്നെ തകരാറിലായേക്കാം. 

മദ്യപാനത്തിന്റെ ഫലമായുണ്ടാകുന്ന ഒരുതരം മന്ദതയാണ് ഹാങ്ഓവര്‍. മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്ത ബാധിക്കുന്നതിനാലാണ് ഈ അവസ്ഥ ഉണ്ടാവുന്നത്. നിര്‍ജ്ജലീകരണം, തളര്‍ച്ച, തലവേദന, ഛര്‍ദ്ദി, ആലസ്യം, ദാഹം, അമിത വിയര്‍ക്കല്‍ തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഈ സമയത്ത് പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ ഹാങ്ഓവറില്‍ നിന്ന് മോചിതരാവാന്‍ ചില എളുപ്പ മാര്‍ഗങ്ങളുണ്ട്.

1. നന്നായി വെള്ളം കുടിക്കുക. മദ്യപാനം ശരീരത്തിലെ ജലാംശം കുറയ്ക്കുന്നു. ഇതുകൊണ്ടാണ് ശരീരത്തിന് അമിത ക്ഷീണം അനുഭവപ്പെടുന്നത്. അതിനാല്‍ നന്നായി വെള്ളം കുടിച്ചാല്‍ ഹാങ്ഓവര്‍ എളുപ്പത്തില്‍ വിട്ടുമാറും.

2. തേന്‍ സേവിക്കുന്നത് ഹാങ്ഓവര്‍ വിട്ടുമാറുന്നതിന് ഉത്തമ ഉപാധിയാണ്. ഇതിലെ അധികമടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിന്റെ സന്തുലിതാവസ്ഥ തിരികെ തരാന്‍ പര്യാപ്തമാണ്.

3. ഓറഞ്ച് ജ്യൂസ് കുടിക്കുക. വൈറ്റമിന്‍ ധാരാളമടങ്ങിയ ഓറഞ്ച് ജ്യൂസ് ശരീരത്തിലേക്ക് ജലാംശം കൂടുതലായി എത്തിക്കുന്നു. ഛര്‍ദിക്കാനുള്ള ടെന്റന്‍സി ഇല്ലാതാക്കാനും ഇത് സഹായിക്കും.

4. കാപ്പി ഇടവിട്ട് കുടിക്കുകന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ സഹായിക്കുന്നു. ഇത് വഴി ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീവിപ്പിച്ച് ഉണര്‍വ്വ് പകരും.

5. രാവിലെ ഉണര്‍ന്ന് വ്യായാമം ചെയ്യുക.

6. ഹാങ് ഓവര്‍ ഉണ്ടാകാതിരിക്കാന്‍ മദ്യം കഴിക്കുന്നതിന് മുമ്പ് ഏത്തപ്പഴമോ മറ്റ് പഴവര്‍ഗ്ഗങ്ങളോ കഴിക്കുന്നത് നല്ലതാണ്. ഏത്തപ്പഴത്തിലെ പൊട്ടാസ്യവും കാര്‍ബോ ഹൈഡ്രേറ്റും ശരീരത്തിന് ജലാംശം പകരാന്‍ സഹായിക്കും. അതുപോലെ മദ്യപിക്കുന്നതിന് മുമ്പ് കൊഴുപ്പുള്ള ആഹാരങ്ങള്‍ കഴിക്കുന്നതും ഹാങ് ഓവറിനെ തടുക്കാന്‍ പര്യാപ്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ