ആരോഗ്യം

കൊല്ലത്ത് കോളറ സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ചടയമംഗലത്ത് കോളറ സ്ഥരീകരിച്ചു. ബംഗാള്‍ സ്വദേശി റവുകുള്‍ ഇസ്ലാമിനാണ് കോളറ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ വയറിളക്കത്തെ തുടര്‍ന്ന് ആയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 23നാണ് വയറിളക്കത്തെ തുടര്‍ന്ന് റവുകുള്‍ ഇസ്ലാമിനെ ആശുപത്രിയില്‍ പ്രവേശിപിക്കുന്നത് പരിശോധനാഫലം വന്നപ്പോള്‍ ഇയാള്‍ക്ക് കോളറയാണ് സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജ് ആരോഗ്യവകുപ്പും ലേബര്‍ വകുപ്പും സീല്‍ ചെയ്തു. സമീപ പ്രദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധനയും തുടങ്ങി.

ആരോഗ്യവകുപ്പ് റാപ്പിട് ആക്ഷന്‍ ടീമിന്റെ നേതൃത്വത്തില്‍ പകര്‍ച്ച വ്യാധി തടയാന്‍ നടപടികള്‍ സ്വീകരിച്ചതായി കൊല്ലം ഡപ്പ്യൂട്ടി ഡിഎംഒ ഡോക്ടര്‍ സന്ധ്യ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി