ആരോഗ്യം

ട്രയല്‍ റൂമുകളില്‍ കയറി വസ്ത്രം മാറുമ്പോള്‍ പേടിക്കണം: അവിടെ കാമറ മാത്രമല്ല

സമകാലിക മലയാളം ഡെസ്ക്

നിങ്ങള്‍ വസ്ത്രം തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അത് ചേരുന്നുണ്ടോ എന്ന് നോക്കാന്‍ ട്രയല്‍ റൂമുകളില്‍ കയറി നോക്കാറുണ്ടോ? എങ്കില്‍ ഇനിയാ ശീലം മാറ്റുന്നത് നന്നായിരിക്കും. കാമറയെപ്പേടിച്ചല്ല പറയുന്നത്, ട്രയല്‍ റൂമുകളില്‍ നിങ്ങള്‍ക്കൊപ്പം കൂടാന്‍ പോകുന്ന അസുഖങ്ങളെക്കരുതിയാണ് പറയുന്നത്. ചര്‍മ്മരോഗങ്ങള്‍ ഇട്ടു നോക്കിയ വസ്ത്രങ്ങള്‍ അടുത്തയാള്‍ ഇട്ടുനോക്കുമ്പോഴാണ് അസുഖങ്ങള്‍ പകരുന്നത്. 


അരിമ്പാറ (Warts and verrucas)

തൊലിപ്പുറത്ത് കാണുന്ന അരിമ്പാറ സമ്പര്‍ക്കത്തിലൂടെ പടരുന്ന ഒരു രോഗമാണ്. പ്രായ വ്യത്യാസമില്ലാതെ ആരിലും അരിമ്പാറ കാണാനുള്ള സാധ്യതയുണ്ട്. വസ്ത്ര സ്ഥാപനങ്ങളില്‍ മിക്കവാറും മറ്റുള്ളവര്‍ ട്രയല്‍ ചെയ്ത വസ്ത്രങ്ങള്‍ ആണ് ഇടാന്‍ കിട്ടാറ്. ട്രയല്‍ ചെയ്ത വസ്ത്രങ്ങള്‍ മുമ്പ് ഈ അസുഖമുള്ളവര്‍ ഉപയോഗിച്ചതാണെങ്കില്‍ അരിമ്പാറ പകരാന്‍ സാധ്യതയുണ്ട്. 

കരപ്പന്‍  (Scabies)

ചര്‍മ്മത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും പകരാന്‍ സാധ്യതയുള്ള രോഗമാണ് കരപ്പന്‍. ശരീരത്തിലെ മടക്കുകളിലും മറ്റും ഇത് കാണാനുള്ള സാധ്യത ഏറെയാണ്. പലയിടത്തായി ചൊറിഞ്ഞ് തടിച്ച് കാണപ്പെടുന്നതാണ്  കരപ്പന്റെ പ്രാധമിക ലക്ഷണം. സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ശരീരമാസകലം പടരാന്‍ സാധ്യതയുള്ള ഒന്നാണ് കരപ്പന്‍.  കരപ്പനില്‍ കാണുന്ന നീരൊലിപ്പിലൂടെയാണ് ഈ അസുഖം പടരുക. 


ചിക്കന്‍പോക്‌സ് (Chickenpox)

വളരെ വേഗത്തില്‍ പടരുന്ന വൈറസ് ജന്യ രോഗമാണ് ചിക്കന്‍പോക്‌സ്. ശരീരത്തും, മുഖത്തും, തലയിലുമെല്ലാം ചെറിയ കുരുക്കള്‍ വരുന്നതാണ് ഇതിന്റെ ലക്ഷണം. വായുവിലൂടെയും ചര്‍മത്തിലൂടെയും ചിക്കന്‍ പോക്‌സ് പകരാനുള്ള സാധ്യതകള്‍ ഏറെയാണ്. രോഗം ഉള്ള ആളുടെ വേഷം ഉപയോഗിച്ചാല്‍ വൈറസ് പടരാനുള്ള സാധ്യത രണ്ടിരട്ടിയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. 

അണുബാധ  (Fungal infection)

കടുത്ത ചൊറിച്ചില്‍ തന്നെയാണ് ഇതിന്റെയും തുടക്കം. ചൊറിഞ്ഞു ശരീരം പൊട്ടുകയും ചെയ്യും. പലപ്പോഴും ചികിത്സ തേടാന്‍ വൈകുന്നത് അസുഖം ഗുരുതരമാകാന്‍ കാരണമാകാറുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി