ആരോഗ്യം

 പഞ്ചസാര കഴിക്കരുതെങ്കില്‍ ശര്‍ക്കരയാകാമോ? ഡോക്ടര്‍മാര്‍ എന്തു പറയുന്നു? 

സമകാലിക മലയാളം ഡെസ്ക്

പ്രമേഹമുള്ള പലരും പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ശീലമാക്കാറാണ് പതിവ്. എന്നാല്‍ പഞ്ചസാരയെക്കാള്‍ മെച്ചമാണെന്നതൊഴിച്ച് ഇത് പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാന്‍ ഉത്തമമല്ലെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നത്. ഇന്‍സുലിനെതിരെ പ്രവര്‍ത്തിക്കുന്ന എന്തും പ്രമേഹരോഗികള്‍ക്ക് ഗുണകരമല്ലെന്നാണ് ആരോഗ്യ മേഖലയിലെ പ്രമുഖ വബ്‌സൈറ്റുകളില്‍ ഒന്നായ സെപലിക.കോമിന്റെ സഹസ്ഥാപകന്‍ മഹേഷ് ജയരാമന്‍ പറയുന്നത്. ശര്‍ക്കരയ്ക്ക് പകരം അസംസ്‌കൃതമായ ജൈവ തേന്‍ ലഭ്യമാകുമെങ്കില്‍ അതാണ് അഭികാമ്യമെന്ന് ജയരാമന്‍ പറയുന്നു. 

പഞ്ചസാരയുടെയും ശര്‍ക്കരയുടെയും ഉറവിടം ഒന്നുതന്നെയാണ്. രണ്ടും കരിമ്പില്‍ നിന്നാണ് നിര്‍മിക്കുന്നത്. അതായത് ഇവയില്‍ രണ്ടിലും രക്തത്തിലെ ഗ്ലൂകോസിന്റെ അളവ് ഉയര്‍ത്തുന്ന ഘടകങ്ങള്‍ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൈസെമിക് ഇന്‍ഡെക്‌സ് അറിഞ്ഞതിന് ശേഷമേ പ്രമേഹരോഗികള്‍ ആഹാരശീലം ക്രമീകരിക്കാവൂ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നത് നല്ലതാണെന്നത് പല പ്രമേഹ രോഗികളുടെയും തെറ്റിധാരണയാണെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നും പ്രമേഹരോഗികള്‍ അല്ലാത്തവര്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നത് നല്ലതായിരിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. പ്രമേഹരോഗികള്‍ അല്ലെങ്കില്‍ ശര്‍ക്കര ശീലമാക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ ഉപകരിക്കുമെന്നും രക്തത്തെ ശുചിയാക്കാനും കരളിലെ വിഷാംശം നീക്കം ചെയ്യാനും ഇത് നല്ലതാണെന്നും ഡോ ദവാല്‍ ഷാ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി