ആരോഗ്യം

മീനിന്റെ കണ്ണില്‍ നോക്കിയാല്‍ മതി പച്ചമീനാണോ അല്ലയോ എന്നറിയാന്‍; വിഷാംശമുള്ള മീനുകളെ ഇങ്ങനെ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

ല്ല പിടക്കണ മീന്‍ കുടംമ്പുളിയിട്ട് കറിവെച്ച് കഴിക്കുന്നതിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണ്. മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്ന്. എന്നാല്‍ മീന്‍ കഴിക്കുക എന്നത് ഇപ്പോള്‍ അത്ര എളുപ്പമുള്ള കാര്യമല്ല. മൃതദേഹം കേടാവാതെ ഉപയോഗിക്കുന്ന ഫോര്‍മലിന്‍ ഉള്‍പ്പെടെ നിരവധി രാസവസ്തുക്കളാണ് മീനില്‍ ഉപയോഗിക്കുന്നത്. അത് കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടു മാത്രം ആവില്ല. ഭക്ഷ്യവകുപ്പിന്റെ കൈയില്‍പ്പെടാതെ ഇത്തരം വിഷമീനുകള്‍ മാര്‍ക്കറ്റില്‍ എത്തിയാല്‍ അത് തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. ഇത് വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. 

മത്സ്യങ്ങള്‍ ഞെക്കിനോക്കിയാല്‍ ഫോര്‍മലിനും അമോണിയയും ചേര്‍ത്തതാണോയെന്ന് തിരിച്ചറിയാനാകും. പച്ചമീന്‍ ആണെങ്കില്‍ ഞെങ്ങിയഭാഗം വേഗം പൂര്‍വസ്ഥിതിയിലാവും. രാസവസ്തുക്കളില്‍ മുക്കിയിട്ടുണ്ടെങ്കില്‍ അതുണ്ടാവില്ല. രാസവസ്തുക്കള്‍ മുക്കിയ മീനുകളുടെ കണ്ണു നോക്കിയാലും ഇത് തിരിച്ചറിയാനാവും. വിഷാംശമില്ലാത്ത മീനുകളുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കും അല്ലാത്തവയുടെ കണ്ണുകള്‍ കുഴിഞ്ഞതും നിറം മാറിയ അവസ്ഥയിലുള്ളതായിരിക്കും. കൊഴിയാള പോലുള്ള മീനുകള്‍ സാധാരണ നിലയില്‍ അയഞ്ഞഅവസ്ഥയിലായിരിക്കും. എന്നാല്‍ അമോണിയയില്‍ മുക്കിയാല്‍ ഇതിന് കട്ടികൂടുമെന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം അതിജാഗ്രതയിലാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഫോര്‍മാലിന്‍ ചേര്‍ത്ത 6000 കിലോഗ്രാം മീനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്ത് തിരിച്ചയച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍