ആരോഗ്യം

ജലദോഷപ്പനിയല്ലേ, പെട്ടെന്നു മാറുമെന്നു കരുതി തള്ളിക്കളയണ്ട, ഇതൊന്നു വായിച്ചു നോക്കൂ 

സമകാലിക മലയാളം ഡെസ്ക്

ടയ്ക്കിടെ ജലദോഷപനി പിടിക്കാറുണ്ടോ?. അതങ്ങ് വന്ന് പൊയ്‌കൊള്ളും എന്ന് കരുതി നിസാരമായി കാണാറാണ് പതിവെങ്കില്‍ ആ ശീലം മാറ്റാറായി. കാരണം അത്ര നിസാരക്കാരനല്ല ഇത്. ജലദോഷപനി ഭാവിയില്‍ ഉല്‍കണ്ഠ, വിഷാദം, സമ്മര്‍ദ്ദം താങ്ങാനാവാത്ത അവസ്ഥ തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍. കൗമാരക്കാരില്‍ ജലദോഷപനി വരുത്തിവയ്ക്കുന്ന വൈകാരിക ബുദ്ധിമുട്ടുകള്‍ വളരെയധികമായിരിക്കുമെന്ന് അലര്‍ജിസ്റ്റ് മൈക്കിള്‍ ബ്ലൈസ് നേതൃത്വം നല്‍കിയ പഠനമാണ് ചൂണ്ടികാട്ടിയിരിക്കുന്നത്. 

ജലദോഷപനി അടിക്കടി വരുന്ന കൗമാരക്കാരില്‍ ഉല്‍കണ്ഠ, വിഷാദം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നും ഇത് ഇവരില്‍ ശത്രുത, വിദ്വേഷം, ചിന്തിക്കാതെ പ്രവര്‍ത്തിക്കുക തുടങ്ങിയ സ്വഭാവരീതികള്‍ക്ക് ഒരു പരിധിവരെ കാരണമാകുമെന്നും മൈക്കിള്‍ ബ്ലൈസ് പറഞ്ഞു. അടിക്കടി മനംമാറ്റം സംഭവിക്കുന്ന ഇവര്‍ ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കാത്ത പ്രകൃതക്കാരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 

മുതിര്‍ന്നവരിലും കുട്ടികളിലും കാണുന്നതില്‍ നിന്ന് വ്യത്യസ്തമായിരിക്കും കൗമാരക്കാരില്‍ കാണുന്ന അലര്‍ജിയുടെ ലക്ഷണങ്ങളെന്നും ഉറക്കകുറവും നന്നായി ഉറങ്ങാത്തതുമൊക്കെ ഇവരില്‍ അലര്‍ജിക്ക് കാരണമാകാറുണ്ടെന്നും പഠനത്തില്‍ ചൂണ്ടികാട്ടുന്നു. 

എന്നാല്‍ ജലദോഷപനി കൗമാരകാരില്‍ മാത്രമല്ല ഗുരിതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് മറിച്ച് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ വായനാശേഷിയെയും ഡ്രൈവിംഗിനെയുമൊക്കെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന