ആരോഗ്യം

പല്ലു വൃത്തിയാക്കാൻ എന്നും പേസ്റ്റ് വേണ്ട; ടൂത്ത് പേസ്റ്റ് ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തൽ 

സമകാലിക മലയാളം ഡെസ്ക്

നിത്യവും പേസ്റ്റ് ഉപയോഗിച്ച്‌ പല്ല് തേക്കുന്നവർക്ക് ക്യാൻസർ സാധ്യത കൂടുതലെന്ന് പഠനം. പല പ്രമുഖ ടൂത്ത് പേസ്റ്റുകളിലും അടങ്ങിയിരിക്കുന്ന ട്രൈക്ലോസാന്‍ എന്ന രാസപദാര്‍ത്ഥമാണ് നിത്യവുമുള്ള പേസ്റ്റ് ഉപയോ​ഗത്തെ ദോഷകരമാക്കുന്നത്. മനുഷ്യ ശരീരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങളെ ഉണർത്താൻ ട്രൈക്ലോസാന് സാധിക്കുന്നെന്നാണ് പഠനത്തിലെ കണ്ടെത്തൽ. മോണയുടെ ആരോഗ്യത്തേയും ഈ രാസപദാര്‍ത്ഥം ദോഷകരമായി ബാധിക്കുമെന്നും പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ശുചീകരണ ഉല്‍പ്പന്നങ്ങളില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം മരവിപ്പിക്കാനായി ഉപയോഗിക്കുന്ന വസ്തുവാണ് ട്രൈക്ലോസാന്‍. വിപണിയിലുള്ള പല ടൂത്ത്പേസ്റ്റുകളിലും  ഈ രാസപദാര്‍ത്ഥം വ്യാപകമായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

പഠനങ്ങള്‍ക്ക് വിധേയരായവരില്‍ 75 ശതമാനം പേരുടേയും മൂത്രത്തില്‍ ട്രൈക്ലോസാന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിരുന്നു. തൊലിപ്പുറത്തൂടെ ശശീരത്തിലേക്ക് കടക്കാന്‍ ട്രൈക്ലോസാന് സാധിക്കുമെന്നതിന്റെ സൂചനയാണ് ഇതെന്നും പഠനം വിശദമാക്കുന്നു. ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാനും ട്രൈക്ലോസാന് സാധിക്കുമെന്നാണ് കണ്ടെത്തലുകള്‍.  കെമിക്കല്‍ റിസര്‍ച്ച്‌ ഇന്‍ ടോക്സിക്കോളജി ജേര്‍ണലിലാണ് പഠനം പ്രസിദ്ധികരിച്ചിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?