ആരോഗ്യം

‘നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ് ‘- തിയറ്ററുകളിൽ നിന്ന് വൻമതിൽ ഔട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രാഹുൽ ദ്രാവിഡ് പ്രത്യക്ഷപ്പെട്ട സിനിമാ തിയറ്ററുകളിലെ പുകയിലവിരുദ്ധ പരസ്യം ഒൗട്ടാകുന്നു. നന്നായി ഓടിക്കൊണ്ടിരിക്കുന്ന ഈ പരസ്യം തിയറ്ററുകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

‘നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്. സ്ലിപ്പിൽ നിൽക്കുമ്പോൾ ക്യാച്ച് മിസാവില്ലെന്ന് ഉറപ്പു വരുത്തേണ്ടത് എന്റെ കടമയാണ്. അല്ലെങ്കിൽ എന്റെ ടീമിനു മുഴുവൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നേക്കാം. പുകയിലയുടെ ഏതു തരത്തിലുള്ള ഉപയോഗവും മാരകമാണ്. ഞാൻ പുകയില ഉപയോഗിക്കുന്നില്ല. അതിനാൽ നിങ്ങളും പുകവലിക്കുകയോ പുകയില ഉപയോഗിക്കുകയോ ചെയ്ത് ജീവിതം പാഴാക്കരുത്’- തുടങ്ങി ദ്രാവിഡ് പരസ്യത്തിലെ ഡയലോഗുകളെല്ലാം ഹിറ്റോട് ഹിറ്റായിരുന്നു.

പുകയിലയ്ക്കെതിരെ നമുക്കൊരു വൻമതിലുയർത്താം എന്ന പേരിലുള്ള പരസ്യ ചിത്രം ദ്രാവിഡിന്റെ സംഭാഷണത്തോടെയാണ് ആരംഭിച്ചിരുന്നത്. ഈ പരസ്യങ്ങൾക്കു പകരം പുകയില നിങ്ങൾക്കുണ്ടാക്കുന്ന ദൂഷ്യങ്ങൾ,  സുനിത എന്നീ പുതിയ പരസ്യങ്ങൾ ഉപയോഗിക്കാനാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ഡിസംബർ ഒന്ന് മുതൽ പുതിയ പരസ്യങ്ങളാകും തിയററ്റുകളിൽ കാണിക്കുക. 

ശ്വാസകോശം സ്പോഞ്ച് പോലയാണ് എന്ന ഹിറ്റ് പരസ്യം മാറ്റിയാണു ആരോഗ്യ മന്ത്രാലയം ദ്രാവിഡിന്റെ പുതിയ പരസ്യം കൊണ്ടുവന്നത്. ഈ നഗരത്തിനിതെന്തുപറ്റി, ചിലയിടത്തു പുക, ചിലയിടത്തു ചാരം എന്ന പരസ്യവും മലയാളത്തിലെ മിമിക്രി വേദികളിലും ട്രോളൻമാർക്കുമൊക്കെ ഇഷ്ട വിഷയമായിരുന്നു. 

2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണു പുകയില ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന സിനിമകളിലും ടിവി പ്രോഗ്രാമുകളിലും പരിപാടിയുടെ ആരംഭത്തിലും മധ്യത്തിലും ചുരുങ്ങിയത് 30 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം പ്രദർശിപ്പിക്കണമെന്നു നിയമം വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി