ആരോഗ്യം

പാട്ടു കേട്ടും ടി വി കണ്ടുമാണോ നിങ്ങള്‍ വ്യായാമം ചെയ്യുന്നത്? എങ്കില്‍ ഇത് വായിക്കാതെ പോകരുത്

സമകാലിക മലയാളം ഡെസ്ക്

വ്യായാമത്തോട് തുടക്കത്തിലുള്ള ആവേശം പിന്നീടുള്ള  ദിവസങ്ങളിൽ കൈവിട്ടുപോകുന്നവരാണ് ഭൂരിഭാ​ഗം പേരും. അതുകൊണ്ടുതന്നെ പാട്ടുകേട്ടും ടീവികണ്ടുമൊക്കെ വ്യായാമം രസകരമാക്കുകയാണ് പലരും കണ്ടെത്തുന്ന മാർ​​ഗ്​ഗം. പക്ഷെ ഇത്തരത്തിൽ വ്യായാമം ചെയ്യുന്നത് വിചാരിക്കുന്ന ഫലം തരില്ലെന്നും വിപരീതഫലം ഉണ്ടാക്കുമെന്നുപോലും പലരും ചിന്തിക്കുന്നു. എന്നാൽ ഈ ധാരണകളെയെല്ലാം ഇല്ലാതാക്കുന്നതാണ് പുതിയ ​പഠനം. 

മനസ്സിന് സന്തോഷം തോന്നുന്ന രീതികളില്‍ തന്നെയാണ് വ്യായാമം ചെയ്യേണ്ടതെന്നും ഇത് യാതൊരു പ്രശ്‌നവും ആരോഗ്യത്തിനുണ്ടാക്കില്ലെന്നുമാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ശരാശരി 15വയസ്സുള്ള ആൺകുട്ടികളിൽ നടത്തിയ പഠനമാണ് ഇത്തരത്തിലൊരു ഫലം പുറത്തുവിട്ടത്. കുട്ടികളെ ദിവസവും അരമണിക്കൂർ ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യിപ്പിക്കുകയായിരുന്നു. വർക്കൗട്ടിനിടയിൽ നെറ്റ്ഫ്ലിക്സിൽ അവർക്കിഷ്ടമുള്ള പരിപാടി ആസ്വദിക്കാൻ അനുവദിച്ചു. വർക്കൗട്ടിന് ശേഷം ഇവരുടെ ഭക്ഷണരീതിയും മറ്റ് ദിനചര്യകളും വിലയിരുത്തിയാണ് പഠനം നടത്തിയത്. 

ടിവി കാണുക, പാട്ട് കേൾക്കുക തുടങ്ങിയ ഇഷ്ടവിനോദങ്ങളിൽ ഏർപ്പെട്ട് വ്യായാമം ചെയ്യുന്ന കുട്ടികളിൽ നെ​ഗറ്റീവായ പരണിതഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നും എന്നാൽ അവർ കൂടുതൽ ഊർജ്ജസ്വലരായി കാണപ്പെട്ടെന്നുമാണ് ​പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകരുടെ വിലയിരുത്തൽ. എന്നാൽ എല്ലാ വ്യക്തികളുടെ കാര്യത്തിലും ഇതേ ഒരേ ഫലം കാണിക്കുമെന്ന് പറയാനാകില്ലെന്നും ​ഗവേഷകർ പറയുന്നു. ഒട്ടാവ സർവകലാശാലയിലെഗവേഷകസംഘമാണ് പഠനം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ