ആരോഗ്യം

ധൈര്യമായി ഉറങ്ങിക്കോളൂ;  ഉറക്കം ഓര്‍മ്മശക്തി വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

നിങ്ങളുറങ്ങുമ്പോള്‍ തലച്ചോര്‍ ചെയ്യുന്നതെന്താവുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പകല്‍ നടന്ന സംഭവങ്ങളെ ഓര്‍മ്മയുടെ അറകളിലേക്ക് അടുക്കിപ്പെറുക്കി വയ്ക്കുന്ന വലിയ ജോലിയാണ് തലച്ചോര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഓര്‍മ്മശക്തി കൂട്ടാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ഉറങ്ങുന്നതാണെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകളും തെളിയിക്കുന്നത്.

ഉണര്‍ച്ചയില്‍ നടന്ന സംഭവങ്ങളത്രയും തലച്ചോര്‍ പുനഃരാവിഷ്‌കരിക്കുന്നുണ്ടെന്നും പിന്നീട് ഇത് ഓര്‍മ്മയിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ടെന്നുമാണ് റുര്‍ യൂണിവേഴ്‌സിറ്റിയിലെയും ബേണ്‍ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ പറയുന്നത്. 

എപിലപ്‌സി ബാധിച്ച രോഗികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനവും പഠനസംഘം വിലയിരുത്തി. പകല്‍സമയങ്ങളില്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കാതിരുന്ന വിവരങ്ങള്‍ പോലും ഉറക്കത്തിന് ശേഷം ഓര്‍മ്മയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും ഇവര്‍ കണ്ടെത്തി. 

 ഹിപ്പോക്യാമ്പസെന്ന തലച്ചോറിന്റെ കേന്ദ്രമാണ് വിവരങ്ങളെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രവര്‍ത്തികളിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ വെള്ളത്തിലെ ഓളങ്ങള്‍ പോലെ നിരന്തരമായി ഹിപ്പോക്യാമ്പസില്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. ഒരു പ്രാവശ്യം കണ്ട ചിത്രം ഓര്‍മ്മയിലേക്ക് എത്താന്‍ കാരണമാകുന്നത് ഹിപ്പോക്യാമ്പസിലേക്കെത്തുന്ന ഓളങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണെന്നും വ്യക്തി ഉണര്‍ന്നിരിക്കുമ്പോള്‍ ഇത് നടക്കുന്നില്ലെന്നും പഠനം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ