ആരോഗ്യം

വിഷാദം മാറ്റാന്‍ എയ്‌റോബിക് വ്യായാമങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

വിഷാദ രോഗികള്‍ എയ്‌റോബിക് വ്യായാമങ്ങള്‍ ശീലമാക്കിയാല്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെന്ന് പഠനം. മാനസികാരോഗ്യത്തില്‍ല്‍ എയ്‌റോബിക് വ്യായാമങ്ങള്‍ വലിയ പങ്കു വഹിക്കുന്നവയാണെന്നും വിഷാദം പോലുള്ള അവസ്ഥകള്‍ ചികിത്സിക്കുമ്പോള്‍ ഇത്തരം വ്യായാമ രീതികള്‍ ഏറ്റവും ഫലപ്രദമായി കണ്ടുവരുന്നെന്നും ഗവേഷകര്‍ പറയുന്നു. 18നും 65നും ഇടയില്‍ പ്രായമുള്ള 455 ആളുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. 

വിഷാദ രോഗത്തിന് അടിമയായിട്ടുള്ള ആളുകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. പത്ത് ആഴ്ചകളോളം എയ്‌റോബിക് വ്യായാമം ശീലമാക്കിയതിന് ശേഷം ഇവരിലെ മാറ്റങ്ങള്‍ വീക്ഷിക്കുകയായിരുന്നു ഗവേഷകര്‍. ആഴ്ചയില്‍ മൂന്ന് ദിവസമാണ് വ്യായാമത്തില്‍ ഏര്‍പ്പെട്ടത്. ദിവസവും ശരാശരി 45മിനിറ്റാണ് വ്യായാമത്തിനായി ഉപയോഗിച്ചിരുന്നത്. ഡിപ്രെഷണ്‍ ആന്‍ഡ് ആന്‍സൈറ്റി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇതേക്കുറിച്ച് വിവരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു