ആരോഗ്യം

എന്താണ് ആന്ത്രാക്‌സ് ? ; രോഗലക്ഷണങ്ങള്‍ ഇവയെല്ലാം

സമകാലിക മലയാളം ഡെസ്ക്

ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ആന്ത്രാക്‌സ്. മൃഗങ്ങളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. പനി, ശ്വാസം മുട്ടല്‍, വിറയല്‍, മൂക്കില്‍ നിന്ന് നീരൊലിപ്പ്, കണ്ണുകള്‍ ചുവക്കല്‍, വയര്‍ സ്തംഭനം തുടങ്ങിയവയാണ് മൃഗങ്ങളിലെ പ്രധാന രോഗലക്ഷണങ്ങള്‍. പാലിന് ചുവപ്പോ മഞ്ഞനിറമോ ഉണ്ടാകും. ചോര കലര്‍ന്ന മൂത്രമായിരിക്കും.  രോഗലക്ഷണങ്ങള്‍ കാണിച്ചു മണിക്കൂറുകള്‍ക്കകം മരണമുണ്ടാകും.

ആന്ത്രാക്‌സ് ബാധിച്ച ജീവിയുമായുള്ള സംസര്‍ഗംമൂലം രോഗം മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ രോഗം ബാധിച്ചാല്‍ പനി, പേശിവേദന, ശ്വാസതടസ്സം, തൊലിയില്‍ ചൊറിച്ചില്‍, വ്രണം, ഓക്കാനം, ഛര്‍ദി, വയറിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് ആന്ത്രാക്‌സ് ബാധയുടെ വിവിധ ലക്ഷണങ്ങള്‍. മുഖം, ശ്വാസകോശം, കുടല്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുകളും ഉണ്ടാകാം. 

ആന്ത്രാക്‌സ് ബാധിച്ച മൃഗത്തിന്റെ പാലും ഇറച്ചിയും ഉപയോഗിക്കരുത്. ശവശരീരം കത്തിക്കുകയോ, ആഴമുള്ള കുഴിയില്‍ കുമ്മായമിട്ട് കുഴിച്ചുമൂടുകയോ ആണ് ചെയ്യാറുള്ളത്. ആന്ത്രാക്‌സ് രോഗം വേഗത്തില്‍ പടരാനിടയുള്ളത് വേനല്‍ക്കാലത്താണെന്നും മഴയും തണുത്ത കാലാവസ്ഥയും ഉള്ളതിനാല്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. 

അയ്യമ്പുഴ പ്രദേശത്ത് ജില്ലാ മെഡിക്കല്‍ വിഭാഗം ബോധവല്‍ക്കരണം നടത്തി. നോട്ടീസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മനുഷ്യരിലേക്ക് രോഗം പകര്‍ന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. ശ്രീദേവി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്