ആരോഗ്യം

സംസ്ഥാനത്ത്‌ ഡെങ്കിപ്പനി പടരാൻ സാധ്യത, മുന്നറിയിപ്പ് ; 'സ്പോട്ടി'ൽ തന്നെ തീർക്കാൻ നിർദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അടുത്തവർഷം സംസ്ഥാനത്ത്‌ ഡെങ്കിപ്പനി പടരാൻ സാധ്യതയെന്ന്‌ ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്. ഡിസംബർ ആദ്യത്തോടെ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഡെങ്കിയും വൈറൽപ്പനികളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌ 2020 ൽ ഡെങ്കി പടരാനുള്ള സാധ്യതാറിപ്പോർട്ടുകളെ ശരിവയ്‌ക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനവും വൈറസുകളുടെ തുടർച്ചയായ ആക്രമണ സ്വഭാവവുമാണ്‌ വരും വർഷം കേരളത്തിൽ ഡെങ്കിപ്പനി പടരാൻ സാധ്യത കൽപ്പിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

2017 ലാണ്‌ കേരളത്തിൽ ഡെങ്കിപ്പനി രൂക്ഷമായത്‌. ഒപ്പം ചിക്കുൻഗുനിയയും വ്യാപകമായി. സർക്കാരും ആരോഗ്യവകുപ്പും നടത്തിയ തീവ്ര പരിശ്രമത്തിനൊടുവിലാണ് പകർച്ചപ്പനികളെ പ്രതിരോധിക്കാനായത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പിന്നീടുള്ള  വർഷങ്ങളിൽ  ജനകീയ ശുചീകരണയജ്‌ഞവും ‘ആരോഗ്യ ജാഗ്രത’യും നടപ്പാക്കി. 2017ൽ ഡെങ്കി വ്യാപകമായ പ്രദേശങ്ങളിൽ മൂന്ന്‌ വർഷം കഴിയുമ്പോൾ വീണ്ടും പടരാമെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പകർച്ചപ്പനി പ്രതിരോധം ഊർജിതമാക്കി. പരിസരശുചീകരണവും കൊതുക്‌ നിവാരണവും ജനകീയ സഹകരണത്തോടെ നടത്തണമെന്ന്‌ നിർദേശം നൽകി. മുമ്പ്‌ പകർച്ചപ്പനി പടർന്ന പ്രദേശങ്ങളുടെ സ്‌പോട്ട്‌ മാപ്പ്‌ തയ്യാറാക്കിയിട്ടുണ്ട്‌. ഈ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. മരുന്നുലഭ്യത ഉറപ്പാക്കാൻ മെഡിക്കൽ സർവീസസ്‌ കോർപറേഷനും നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍