ആരോഗ്യം

'തീവണ്ടികളുടെ ശ്രദ്ധയ്ക്ക്'; കണ്ണടിച്ച് പോകാന്‍ അധികം നാള്‍ വേണ്ട, ജാഗ്രതൈ!

സമകാലിക മലയാളം ഡെസ്ക്

പുകവലി ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പുകള്‍ എല്ലായിടത്തും കാണാം. എന്നാല്‍ അമിതമായി പുകവലിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.  ദിവസം ഇരുപതില്‍ കൂടുതല്‍ സിഗരറ്റ് വലിക്കുന്നവര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടാനുള്ള സാധ്യത രണ്ടിരട്ടിയോളമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സൈക്ക്യാട്രി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പുകവലി ശീലമാക്കിയവര്‍ക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് ചുവപ്പ്,പച്ച,നീല,മഞ്ഞ എന്നി നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് വളരെ കുറവാണെന്നും ഇത് പതിയെ കാഴ്ചശക്തി പൂര്‍ണമായും കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. സിഗരറ്റ് പോലുള്ള ന്യൂറോടോക്‌സിക് രാസവസ്തുക്കളാണ് ഈ തകരാറിന് കാരണമാവുന്നത്. 

ആരോഗ്യത്തിന് ഹാനികരമാവുന്ന നിരവധി പദാര്‍ത്ഥങ്ങളാണ് സിഗരറ്റില്‍ അടങ്ങിയിരിക്കുന്നത്. ഇത്  തലച്ചോറിലെ പാളികളുടെ ശക്തിയും കട്ടിയും കുറയ്ക്കുന്നു. പ്രതിരോധം കുറയുന്നു. ചിന്താശേഷിയും വിവേചനബുദ്ധിയേയും ഇത് ബാധിക്കുന്നു, ഇതാണ് കാഴ്ചത്തകരാറുകള്‍ക്കും കാരണമാവുന്നത്. പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റീവന്‍ സില്‍വര്‍സ്‌റ്റെയിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ