ആരോഗ്യം

ശരീരം കീറിമുറിക്കില്ല; ഇനി വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടം

സമകാലിക മലയാളം ഡെസ്ക്

പകടത്തില്‍ മരിച്ച പ്രിയപ്പെട്ടവരുടെ ശരീരം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിനായി കീറിമുറിക്കുകയെന്നത് വളരെ മാനസിക പ്രശ്‌നമുണ്ടാക്കുന്ന കാര്യമായിരുന്നു. എന്നാല്‍ ഇനി മുതല്‍ അങ്ങനെയൊരു സങ്കടം വേണ്ട. വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടം വഴിയാണ് ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

എന്താണ് വിര്‍ച്വല്‍ ഓട്ടോപ്‌സി എന്നല്ലേ?  പുതിയതായി രൂപം കൊണ്ട ശാസ്ത്രശാഖയാണിത്. ശരീരം കീറി മുറിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് പകരം സിടി സ്‌കാനോ, എംആര്‍ഐ യോ ഉപയോഗിച്ച് പരിശോധന നടത്തുന്നതാണ് വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടം.

ശവശരീരം പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി എംആര്‍ഐ സ്‌കാനിങിന് വിധേയമാക്കുകയാണ് വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ നടക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎസ് , ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഈ രീതി നേരത്തേ ആരംഭിച്ചിരുന്നു. 

സ്‌കാനിനായി മെഷീനില്‍ കയറ്റുന്ന ശരീരത്തിന്റെ ആന്തരീകവും ബാഹ്യവുമായ 25,000ത്തോളം ചിത്രങ്ങളാണ് സെക്കന്റുകള്‍ക്കുള്ളില്‍ പകര്‍ത്തപ്പെടുന്നത്. കീറിമുറിച്ചു കൊണ്ടുള്ള പരിശോധനയില്‍ കണ്ടെത്താനാവാതിരിക്കുന്ന ആന്തരിക രക്തസ്രാവവും വെടിയേറ്റുള്ള മരണമാണെങ്കില്‍ വെടിയുണ്ട തുളഞ്ഞു കയറിയ പാതയും മറ്റും വിര്‍ച്വര്‍ പരിശോധനയില്‍ കണ്ടെത്താനാവും. 

സമയം ലാഭിക്കാമെന്നതും ശരീരത്തിന്റെ രൂപഭംഗികള്‍ക്ക് കേടുപാടുകള്‍ വരില്ല എന്നതുമാണ് വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രധാന സവിശേഷതകള്‍.  ഭാവിയില്‍ എന്തെങ്കിലും ആവശ്യമുണ്ടാവുകയാണെങ്കിലും വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വേഗത്തില്‍ പരിശോധിക്കാന്‍ സാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത