ആരോഗ്യം

പൊക്കവും ദീര്‍ഘായുസ്സും തമ്മില്‍ ബന്ധമുണ്ടോ?  ഉയരമുള്ള സ്ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുമെന്ന് പഠന റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

രീരത്തിന്റെ ഘടനയ്ക്ക് ആയുര്‍ദൈര്‍ഘ്യവുമായി ബന്ധമുണ്ടെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉയരം കൂടിയ സ്ത്രീകളില്‍ ആയുര്‍ദൈര്‍ഘ്യം 90 വയസുവരെ ഉണ്ടാവാറുണ്ടെന്നും തടിച്ച് ഉയരം കുറഞ്ഞ സ്ത്രീകളില്‍ ആയുര്‍ദൈര്‍ഘ്യം ഇവരെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നെതര്‍ലന്റിലെ സ്ത്രീകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ജീവിതരീതിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകാം. 

അഞ്ചടി മൂന്നിഞ്ചുള്ള സ്ത്രീകളെക്കാള്‍ അഞ്ചടി ഒന്‍പതിഞ്ചിന് മേല്‍ ഉയരമുള്ള സ്ത്രീകള്‍ കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിച്ചിരുന്നതായാണ് കണ്ടെത്തിയത്. അമിതഭാരവും ഉയരം കൂടിയ സ്ത്രീകളില്‍ കൂടുതലായി കണ്ടെത്തിയില്ല. ശാരീരികാധ്വാനമുള്ള പ്രവര്‍ത്തികളില്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ഏര്‍പ്പെടുന്നതായും ഗവേഷകര്‍ പറയുന്നു. 

പുരുഷന്‍മാരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്ക് തന്നെയാണെന്നും 433 പുരുഷന്‍മാര്‍ 90 വയസ് പൂര്‍ത്തിയാക്കിയപ്പോള്‍ അതേ ശാരീരികാവസ്ഥകള്‍ ഉള്ള 944 സ്ത്രീകള്‍ 90 വയസുവരെ ജീവിച്ചിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ചെറുപ്പം മുതലേ വ്യായാമം ചെയ്യുന്നവര്‍ പ്രായമാകുമ്പോഴും ആരോഗ്യം നിലനിര്‍ത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. സൈക്ലിങ്, ഓട്ടം, നടത്തം എന്നിവയ്ക്ക് പുറമേ പൂന്തോട്ടത്തില്‍ സമയം ചിലവഴിക്കുന്നത് വരെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്