ആരോഗ്യം

മൈഗ്രേനും കണ്ണ് വരള്‍ച്ചയും തമ്മില്‍ ചെറിയ ബന്ധമൊന്നുമല്ല..!

സമകാലിക മലയാളം ഡെസ്ക്

നിങ്ങള്‍ക്ക് മൈഗ്രേനുണ്ടോ? ഒപ്പം തന്നെ കണ്ണ് ഡ്രൈ ആകുന്നുണ്ടോ? തികച്ചും സ്വാഭാവികം. ഈ രണ്ട് രോഗാവസ്ഥകളും തമ്മില്‍ ബന്ധമുണ്ട്. മൈഗ്രേന്‍ ഉള്ളവരില്‍ ഡ്രൈ ഐ രോഗത്തിനുള്ള സാധ്യത കൂടുതലെന്നാണ് പുതിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. 

കണ്ണിനുള്ളിലെ ദ്രവങ്ങള്‍ ശരിയായ രീതിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടാതെ വരികയും, കണ്ണുകള്‍ വരണ്ടുപോകുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്ന അസുഖമാണ് കണ്ണ് ഡ്രൈ ആകുന്നത്. മൈഗ്രേന്‍ ഉള്ള 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ കണ്ണ് ഡ്രൈ ആകുന്ന രോഗം എളുപ്പത്തിലുണ്ടാവുമെന്നാണ് കണ്ടെത്തല്‍. പ്രായമേറിയ സ്ത്രീകളിലാണ് പ്രത്യേകിച്ചും മൈഗ്രേനും ഡ്രൈ ഐയും തമ്മില്‍ കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. 

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൂടുതലും നടക്കുന്നത് സ്ത്രീകളിലായതിനാലാണ് സ്ത്രീകള്‍ളില്‍ ഇവ രണ്ടും ഒന്നിച്ച് കാണപ്പെടുന്നത്. 73,000 ആളുകളിലാണ് പഠനങ്ങള്‍ നടത്തിയത്. ഇതില്‍ മൈഗ്രേന്‍ ഉള്ളവരില്‍ 834 ശതമാനം പേരും ഡ്രൈ ഐ അസുഖമുള്ളവരുമാണെന്ന് കണ്ടെത്തി. വരണ്ട കണ്‍പോളകള്‍ മൈഗ്രേനു കാരണമാകുന്ന കോശങ്ങളെ ഉത്തേജിപ്പിക്കുമെന്നും പഠനത്തില്‍ നിന്നും ഗവേഷകര്‍ മനസിലാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത