ആരോഗ്യം

കുട്ടികള്‍ ടി വി കാണുമ്പോള്‍ 'കൊറിക്കാറുണ്ടോ? ഹൃദയം താളം തെറ്റുമെന്ന് പഠന റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്


ഒരു പാക്കറ്റ് സ്‌നാക്‌സുമായി ടി വി കാണാനിരിക്കുന്ന കൗമാരക്കാരെ അല്‍പ്പം സൂക്ഷിക്കണമെന്ന് പഠന റിപ്പോര്‍ട്ട്. വിഡിയോ ഗെയിം കളിക്കുമ്പോഴും കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴുമെല്ലാം സ്‌നാക്‌സ് അകത്താക്കുന്നവര്‍ക്ക് വളരെ ചെറുപ്പത്തിലേ ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ശരീരത്തിന്റെ ദഹനപ്രക്രിയയെയും മറ്റ് പ്രവര്‍ത്തനങ്ങളെയും ഇത്തരം ഭക്ഷണരീതി തകരാറിലാക്കും. ഇത് ക്രമേണെ രക്ത സമ്മര്‍ദ്ദം കൂടുന്നതിനും അരക്കെട്ടിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കൊളസ്‌ട്രോള്‍ ലെവല്‍ കൈവിട്ടു പോകുന്നതിനും കാരണമാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ലോകത്തെ 25 ശതമാനം കുട്ടികളുടെയും ദഹനപ്രക്രിയ ഇപ്പോഴേ തകരാറിലാണ്.

മാറിയ ഭക്ഷണശീലമാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്‌നാക്‌സ് കഴിക്കുന്നത് ഒട്ടും ആരോഗ്യകരമായ ശീലമല്ലെന്നും പഠന സംഘം മുന്നറിയിപ്പ് നല്‍കുന്നു. ഹൃദയത്തിലേക്കെത്തുന്ന രക്തത്തിന്റെ ഒഴുക്കിനെ ഇത്തരം ഭക്ഷണശീലം തടയുമെന്നും കൊഴുപ്പടിഞ്ഞ് മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് ക്രമേണെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കാനുള്ള സാധ്യതകളും ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു.

12 -17 വയസ്സ് പ്രായമുള്ള 33,900 കുട്ടികളിലാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍ 60 ശതമാനവും പെണ്‍കുട്ടികളായിരുന്നു. ഇതില്‍ 85 ശതമാനം പെണ്‍കുട്ടികളും ടി വി കാണുന്നതിനിടയില്‍ സ്‌നാക്‌സ് അകത്താക്കുന്ന ശീലമുള്ളവരും ആയിരുന്നു. ആറ് മണിക്കൂറും അതിലേറെയും ടിവിക്ക് മുന്നില്‍ ഒരു ദിവസം ചെലവഴിക്കുന്ന ഒരാളെ സംബന്ധിച്ച് ഉണ്ടായേക്കാവുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ഭീകരമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ടിവി കാണുന്ന / എന്തെങ്കിലും സ്‌ക്രീനിന് മുന്നിലിരിക്കുന്ന സമയം കുറയ്ക്കുന്നത് ഒരു പരിധി വരെ പരിഹാരമാകുമെന്നും വ്യായാമം ഒഴിവാക്കരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ