ആരോഗ്യം

പാല്‍ ചീത്തയായോ? ഇനി സെക്കന്റുകള്‍ക്കുള്ളില്‍ സെന്‍സര്‍ പറയും 

സമകാലിക മലയാളം ഡെസ്ക്

യ്യോ.. പാല് പിരിഞ്ഞു! ചായയാക്കാന്‍ അടുപ്പില്‍ വച്ച ശേഷം ഇനി അങ്ങനെ നിരാശരാവേണ്ടി വരില്ല. കേടായ പാല്‍ എടുക്കുമ്പോഴേ തിരിച്ചറിയാനുള്ള സെന്‍സര്‍ ശാസ്ത്രസംഘം വികസിപ്പിച്ചുകഴിഞ്ഞു. 

പാല്‍ക്കുപ്പിയുടെ അടപ്പില്‍ സെന്‍സര്‍ വച്ചാല്‍ മതി. നൊടിയിടയില്‍ അറിയാം. പാലിന്റെ ഉള്ളില്‍ ബാക്ടീരിയ വളര്‍ന്നിട്ടുണ്ടോയെന്നും നിറ വ്യത്യാസമുണ്ടോയെന്നുമെല്ലാം സെന്‍സര്‍ പറയും. രാസവസ്തുക്കളെ കൊണ്ട് നിര്‍മ്മിച്ച ചെറുകണികകള്‍ ആണ് പാലിനുള്ളിലെ ബാക്ടീരിയയെ കയ്യോടെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. 

ലാബില്‍ വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയ സെന്‍സര്‍ ഇനി വീടുകളില്‍ വച്ച് കൂടി പരീക്ഷണം നടത്തിയ ശേഷമേ വിപണിയില്‍ എത്തിക്കുകയുള്ളൂ. ശീതീകരിച്ച പാല്‍ കേടായോ എന്ന് തിരിച്ചറിയുന്നതില്‍ നിലവില്‍ സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഇത് വളരെ വേഗത്തില്‍ പരിഹരിക്കുമെന്നും ശാസ്ത്ര സംഘം പറയുന്നു. സെന്‍സര്‍ വിജയകരമായി പരീക്ഷിക്കാനായാല്‍ ഫുഡ്‌പ്രോസസിങ് രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി