ആരോഗ്യം

ചെറുപ്പക്കാരില്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ് വ്യാപകം ; 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വൈറസ് ബാധ കൂടുന്നതായി ലോകാരോഗ്യ സംഘടന

സമകാലിക മലയാളം ഡെസ്ക്

ജനീവ : കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇവരില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നതായി ലോകാരോഗ്യസംഘടന വെസ്‌റ്റേണ്‍ പസഫിക് റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി പറഞ്ഞു. 

ഇവരില്‍ നിന്നുള്ള വൈറസ് വ്യാപനം പ്രായമേറിയവര്‍, ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികില്‍സയിലുള്ളവര്‍ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീര്‍ണമാക്കും. ജനസാന്ദ്രത കൂടിയ പ്രദേശത്ത് താമസിക്കുന്നവരും പ്രശ്‌നം രൂക്ഷമാക്കുന്നതായി തകേഷി കസായി വ്യക്തമാക്കി. 

വെസ്റ്റേണ്‍ പസഫിക് മേഖലയില്‍ കോവിഡ് വ്യാപനം പുതിയ തലത്തിലേക്ക് മാറുകയാണ്. സര്‍ക്കാരുകള്‍ സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും, തുടരുകയും വേണം. ആരോഗ്യകരമായ പുതിയ ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതുവഴി വൈറസ് വ്യാപനം തടയാനാകും. ഇതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും കസായി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?